Post Header (woking) vadesheri

ഗുരുവായൂരിൽ പനമുറിക്കുന്നതിനിടെ താഴെ വീണു യുവാവ് മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ .തിരുവെങ്കിടത്ത് പന മുറിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് യുവാവ് മരിച്ചു. തിരുവെങ്കിടം പുന്ന വീട്ടിൽ പരേതനായ അറുമുഖൻ മകൻ അനിൽകുമാർ (41) ആണ് മരിച്ചത്. പനയിൽ നിന്ന് വീണതിനെ തുടർന്ന് സമീപത്തെ കിണറിന്റെ ആൾമറയിൽ തലയിടിച്ച് കിണറിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഗുരുവായൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി ആളെ പുറത്തെടുത്തു. ആക്ട്സ് പ്രവർത്തകർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്മ കാർത്യായിനി .സഹോദരങ്ങൾ ഹരികുമാർ (സെയിൽസ് ടാക്സ് ) അഭിലാഷ് , അനിത

Ambiswami restaurant

buy and sell new