
തിരുവെങ്കിടം എ എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി ബാലമേള സംഘടിപ്പിച്ചു

ഗുരുവായൂർ : തിരുവെങ്കിടം എ എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയ പരിസരത്തെ അങ്കണവാടി വിദ്യാർത്ഥികൾക്കായി അങ്കണവാടി ബാലമേള സംഘടിപ്പിച്ചു.പതിമൂന്നോളം അങ്കണവാടി കളിൽ നിന്നായി നൂറിൽ പരം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അങ്കണവാടി അധ്യാപകരെ ആദരിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ജോസ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ പ്രസാദ് പൊന്നരശ്ശേരി മേള ഉൽഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് എൻ.പി സുബൈർ എം പിടിഎ പ്രസിഡണ്ട് സുമഗിരിജൻ എസ് എസ് ജി കൺവീനർ കെ ടി സഹദേവൻ എന്നിവർ സംസാരിച്ചു ഹെഡ്മാസ്റ്റർ എ ഡി സാജു ജൂലി ജോസ്, മരിയ വി.ജെ ബീന എ.എം എന്നിവർ നേതൃത്വം നൽകി
