Post Header (woking) vadesheri

തിരുവെങ്കിടാചലപതി ക്ഷേത്രോത്സവം ഞായറാഴ്ച കൊടിയേറും

Above Post Pazhidam (working)

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച കൊടിയേറുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അന്ന് രാവിലെ ബ്രഹ്‌മകലശാഭിഷേകം നടക്കും .വെള്ളിയാഴ്ച മഹാഗണപതി ഹോമം, ആചാര്യവരണം എന്നിവയോടെ ചടങ്ങുകള്‍ തുടങ്ങി. മെയ് ഏഴിന് ഉത്സവബലി, എട്ടിന് ന് പള്ളിവേട്ട എന്നീ ചടങ്ങുകള്‍ നടക്കും. ഒമ്പതിന് ഭഗവാന്‍ പുറത്തേക്ക് എഴുന്നെള്ളി ഗുരുവായൂരപ്പനെ വണങ്ങി തിരിച്ചെത്തുന്ന ഗ്രാമപ്രദക്ഷിണം, ആറാട്ട് എന്നീ ചടങ്ങുകളാണ്.

Arya bhavan inner

മേയ് അഞ്ചിന് വിശേഷാല്‍ സര്‍പ്പബലി നടക്കും. ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ താന്ത്രിക ചടങ്ങുകള്‍ക്ക് കാര്‍മ്മികരാകും. ആദ്ധ്യാത്മിക, കലാ, സാംസ്‌കാരിക പരിപാടികള്‍് ഞായറാഴ്ച്ച വൈകീട്ട് ആറരക്ക് മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ഉപഹാരങ്ങള്‍ നല്‍കും. മാനദേവ സുവര്‍ണ മുദ്ര നേടിയ, തിരുവെങ്കിടാചലപതി ക്ഷേത്ര ഭരണ സമിതി അംഗവും,കലാനിലയം ചുട്ടി വിഭാഗം മേധാവിയുമായിരുന്ന കലാനിലയം രാജുവിനെ ചടങ്ങില്‍ ആദരിക്കും.

Second Paragraph  Sarovaram(working)

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വിശേഷാല്‍ തായമ്പകക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഗുരുവായൂര്‍ ഗോപന്‍ മാരാര്‍, കോട്ടപ്പടി രാജേഷ് മാരാര്‍ എന്നിവര്‍ സാരഥ്യം വഹിക്കും. ഉത്സവമേളത്തിന് കോട്ടപ്പടി സന്തോഷ് മാരാരാണ് നേതൃത്വം വഹിക്കുന്നത്. ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരന്‍ മണ്ണൂര്‍, ബാലന്‍ വാറണാട്ട്, വിനോദ്കുമാര്‍ അകമ്പടി, ഇ. രാജു, ഹരി കൂടത്തിങ്കല്‍, ശിവന്‍ കണിച്ചാടത്ത്, മാനേജര്‍ പി. രാഘവന്‍ നായര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

Third paragraph Saravan bhavan