Header 1 vadesheri (working)

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഉത്സവം മേയ് 8ന് തുടങ്ങും

Above Post Pazhidam (working)

ഗുരുവായുർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഉത്സവം മേയ് 8 മുതൽ 18 വരെയുള്ള ദിനങ്ങളിൽ താന്ത്രിക – ആചാര – അനുഷ്ഠാന നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു മേയ് 12ന് വൈകീട്ട് 6 മണിക്ക് ആദ്ധ്യാത്മിക കലാ സാംസ്കാരിക പരിപാടികളുടെ ഉൽഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ.വിജയൻ നിർവഹിക്കും .

First Paragraph Rugmini Regency (working)

സോപാനസംഗീതം, ഭജൻസ്, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ, വീണ കച്ചേരി, അഷ്ടപദി കച്ചേരി, ക്ഷേത്ര കലകൾ, കൈകൊട്ടി കളികൾ, നാരായണീയ പാരായണങ്ങൾ എന്നിവ വിവിധ ദിനങ്ങളിൽ അരങ്ങേറും -മെയ് 12ന് കലവറ നിറക്കൽ, മെയ് 13ന് കാലത്ത് ബ്രഹ്മകലശം, പുതിയതായി സ്ഥാപിച്ച ധ്വജ സ്തംഭപ്രതിഷ്ഠ, രാത്രി ഉത്സവകൊടിയേറ്റം, മേയ് 15ന് സർപ്പബലി, മേയ് 16ന് ഉത്സവബലി (ഏട്ടാം വിളക്ക്), മേയ് 17ന് പള്ളിവേട്ട, മേയ് 18ന് ഗ്രാമ പ്രദക്ഷിണം, ആറാട്ട് എന്നിവയോടെ ഉത്സവ ത്തിന്
സമാപനമാകും .

Second Paragraph  Amabdi Hadicrafts (working)

ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നട ക്കുന്നത്- വാർത്ത സമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളായ ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി, ശിവൻകണിച്ചാടത്ത്, രാജു കലാനിലയം, ഹരി കൂടത്തിങ്കൽ, രാജേഷ് പെരുവഴിക്കാട്ട്, ടി.കെ.അനന്തകൃഷ്ണൻ, പി.രാഘവൻ നായർ എന്നിവർ പങ്കെടുത്തു