
തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷം

അബുദാബി: തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളും കുടുംബസംഗമവും അബുദാബി ഫോക്‌ലോർ അക്കാദമി ഹാളിൽ വലിയ സംഘടിപ്പിച്ചു . ആദ്യ സെഷനിൽ പ്രസിഡന്റ് ഇ.പി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. താഴത് കോയ സ്വാഗതവും ഫിറോസ് ചാലിൽ നന്ദിയും രേഖപ്പെടുത്തി. അതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികളിൽ കോൽക്കളി, മുട്ടിപ്പാട്ട്, ക്വിസ് മത്സരങ്ങൾ എന്നിവ അരങ്ങേറി

ഗോൾഡൻ ജൂബിലി സമ്മേളനം വി.ഐ. സലിം (COO, ലുലു ഗ്രൂപ്പ്) ഉൽഘാടനം നിർവഹിച്ചു കെ.എച്. താഹിർ . കെ.കെ. സിദ്ദിഖ് . റാഷിദ് അബ്ദുൾ റഹ്മാൻ ടി എസ് ഷറഫുദ്ധീൻ , സലാഹുദ്ധീൻ കെ പി സക്കരിയ എന്നിവർ സംസാരിച്ചു.
സംഗമത്തിൽ 35 വർഷത്തിലേറെയായി പ്രവാസജീവിതം നയിച്ച മുപ്പതോളം മുതിർന്ന അംഗങ്ങളെ ആദരിച്ചു. കൂടാതെ വിവിധമേഖലയിൽ കഴിവ് തെളിയിച്ച അസോസിയേഷൻ അംഗംങ്ങളുടെ മക്കളായ തസ്‌നീം സകരിയ, സന നസ്രിൻ കെ.സ്, സയ്യാൻ ഫിറോസ്, റയ്യാൻ ഫിറോസ് എന്നിവരെയും ആദരിച്ചു.
 
			