Post Header (woking) vadesheri

തിരുപ്പതിയിൽ തിരക്കിൽ പെട്ട് മരിച്ചവരിൽ മലയാളി വീട്ടമ്മയും

Above Post Pazhidam (working)

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല ആണ് മരിച്ചത്. 52 വയസ്സായിരുന്നു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.

Ambiswami restaurant

തിരുപ്പതി വൈകുണ്ഠ ഏകാദശക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിര്‍മല മരിച്ച കാര്യം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.