Post Header (woking) vadesheri

തിരുനാവായ പാതക്കുള്ള തടസങ്ങള്‍, എം.പിയും സര്‍ക്കാറും ഇടപെടണം : കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂര്‍ – തിരുനാവായ പാതക്കുള്ള തടസങ്ങള്‍ സംസ്ഥാന സര്‍ക്കാറുംഎം.പിയും ഇടപ്പെട്ട് നീക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുവായൂര്‍ റെയില്‍വേയുടെ ഗുണഫലങ്ങള്‍ പൂര്‍ണമായി ലഭിക്കണമെങ്കില്‍ പാത വടക്കോട്ട് ബന്ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനുള്ള തടസങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും താത്പര്യം കാണിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Ambiswami restaurant

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ആര്‍. രവികുമാര്‍, ബാലന്‍ വാറണാട്ട്, സി.ജെ റെയ്മണ്ട്, ടി.കെ.ഗോപാലകൃഷ്ണന്‍, വി.എസ്. നവനീത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ്, സേവാദള്‍ ബ്ലോക്ക് ചെയര്‍മാന്‍ സിന്റോ തോമാസ്, ജവഹര്‍ മുഹമ്മദുണ്ണി, ബഷീര്‍ കുന്നിക്കല്‍, വി.കെ. ജയരാജ് എന്നിവര്‍ സംസാരിച്ചു

Second Paragraph  Rugmini (working)