Above Pot

ക്ഷേത്ര നഗരിയിലെ തെരുവ് നിവാസികളെ നഗര സഭ ക്യാമ്പിലേക്ക് മാറ്റി

First Paragraph  728-90

ഗുരുവായൂര്‍: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്ഷേത്ര നഗരിയിലെ തെരുവ് നിവാസികളെ നഗര സഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ സുരക്ഷിത ക്യാമ്പിലേയ്ക്ക് മാറ്റി. 151-ഓളം വരുന്ന വൃദ്ധരായ സ്ത്രീകളും, പുരുഷന്മാരും, യുവാക്കളും, യുവതികളുമടക്കം 151-പേരേയാണ് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചത്.ഇവർക്കുള്ള ഭക്ഷണം കുടുംബശ്രീ ഹോട്ടലിൽ നിന്നും എത്തിച്ചു നൽകി

Second Paragraph (saravana bhavan

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവും, ഗുരുവായൂര്‍ നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച് മാറ്റിപാര്‍പ്പിച്ച ശേഷം, അന്തേവാസികള്‍ക്ക് ജില്ലആരോഗ്യ വിഭാഗം നോഡൽ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഡോ: അനു മേരിസാം ആന്റിജന്‍ പരിശോധന നടത്തി. 151-പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 17-പേര്‍ക്ക് ഫലം പോസറ്റീവായി. അതില്‍ ഒരു വൃദ്ധന്റെ ആരോഗ്യനില മോശമായതിനെതുടര്‍ന്ന് അയാളെ ചാവക്കാട്ടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിവരുന്ന 16-രോഗികളേയും നഗരസഭയുടെ അമ്പാടി ടൂറിസ്റ്റുഹോമില്‍ പ്രത്യേകം തയ്യാറാക്കിയ കെയര്‍ സെന്ററിലേയ്ക്ക് മാറ്റും.

നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. സജീവ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പി.വി. ജിജു, പി.പി. പ്രകാശന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ടെമ്പിള്‍ എസ്.ഐ: ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടേയാണ് ഗുരുവായൂരിലും, പരിസരത്തും അലഞ്ഞുനടക്കുന്ന അന്തേവാസികളെ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെത്തിച്ചത്