
തെരുവ്നായശല്യം നിയന്ത്രിക്കണം : തിരുവെങ്കിടം നായർ സമാജം.

ഗുരുവായൂർ: ഗുരുവായൂരിലെ രൂക്ഷമായ തെരുവ് നായശല്യം അവസാനിപ്പിക്കുന്നതിന് അധികാരികൾസത്വര നടപടികൾ ഉടൻസ്ഥീകരിക്കണമെന്ന് തിരുവെങ്കിടം നായർ സമാജം പ്രവർത്തകയോഗം ആവശ്യപ്പെട്ടു

. തെരുവ് നായക്കളുടെക്രമാതീതമായ എണ്ണ പെരുക്കം മൂലം പ്രദേശത്ത് പുറത്തിറങ്ങുവാൻ കഴിയാതെകാൽനട പോലും കഴിയാത്ത അവസ്ഥയും, കുട്ടികൾക്കും , മുതിർന്നവർക്കും സൈക്കിൾ തൊട്ട് ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിക്കുവാൻ കഴിയാത്ത ദുസ്ഥിതിയും , ദിനംപ്രതിയെന്നോണം ഒറ്റയ്ക്കും, കൂട്ടമായുംആക്രമിക്കലും,അപകടങ്ങളുമായി തുടങ്ങീതെരുവ് നായ്ക്കളുടെ ശല്യം അതി ഭീകരവുമാണ്. സൈരവിഹാരവും , സഞ്ചാര സ്വാതന്ത്രവും പോലും ഇല്ലാതാക്കുന്ന വിധംവളർന്നിട്ടുള്ളഇക്കാര്യത്തിൽബന്ധപ്പെട്ട്ഇടപെടണമെന്നാശ്യപ്പെട്ട് എല്ലാ അധികാരികൾക്കുംതദ്ദേശവാസികളുടെ ഒപ്പ് ശേഖരിച്ച് അപേക്ഷ നൽകിസമർപ്പിക്കുന്നതിന് ഒപ്പ് ശേഖരണത്തിന് തുടക്കവുംകുറിച്ചു.
സമാജം സെക്രട്ടറി പ്രഭാകരൻ മണ്ണൂരിന്റെ അദ്ധ്യകതയിൽ ചേർന്നപ്രവർത്തകയോഗംസമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട്ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആലക്കൽ വിഷയാവതരണം നടത്തി. എ.സുകുമാരർ നായർ ,കെ.രാജഗോപാൽ,രാജുകൂടത്തിങ്കൽ, സുരേന്ദ്രൻ മൂത്തേടത്ത്, പി.കെ. വേണുഗോപാൽ, അർച്ചന രമേശ്,ഷൈലജ ദേവൻ, കുമാരി ചന്ദ്രൻ ,വി. ചെന്താമരാക്ഷൻ, കെ.രമ്യ എന്നിവർ പ്രസംഗിച്ചു..
