ഈ തെരഞ്ഞെടുപ്പ് രാജ്യം കാക്കാന്‍ , ദേശീയ പദവി നിലനിര്‍ത്താനല്ല : ഷാഹിന നിയാസി
ചാവക്കാട് : ദേശീയ പദവി നിലനിര്‍ത്താനല്ല രാജ്യം കാക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് ഷാഹിന നിയാസി പറഞ്ഞു കടപ്പുറം പഞ്ചായത്ത് യു ഡി എഫ് സംഘടിപ്പിച്ച വനിതാ കണ്‍വെന്‍ഷന്‍ സല്‍വ റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. എല്‍ ഡി എഫ് വോട്ട് ചോദിക്കുന്നത് ദേശീയ പദവി നഷ്ടപെടാതെ നോക്കാനാണ്. എന്നാല്‍ ജീവന്‍ മരണ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ചരിത്രത്തിലില്ലാത്തവിധം ദുര്‍ഭരണമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തിവരുന്നത്
ഒരുഭാഗത്ത് ന്യൂനപക്ഷങ്ങള്‍ കൊലചെയ്യപെടുന്നു. ആരാധനാലയങ്ങള്‍ തകര്‍ക്കുന്നു ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുന്നു. കേരളത്തില്‍ ധൂർത്തും അഴിമതിയും അക്രമവും കൊലപാതകങ്ങളും കൊണ്ട് കേരള ജനത പൊറുതിമുട്ടി പിന്‍വാതില്‍ നിയമനം വഴി പാര്‍ട്ടിക്കാരും, നേതാക്കളുടെ ബന്ധുക്കളും തൊഴില്‍ അവസരങ്ങള്‍ കൈയടക്കിയപ്പോള്‍ അര്‍ഹതപെട്ട ആയിരകണക്കിനുപേര്‍ തൊഴില്‍ ലഭിക്കാതെ പുറത്തു നില്‍ക്കേണ്ട അവസ്ഥയാണ് . വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിക്കുന്ന എല്‍ ഡി എഫ് മുന്നണിയെ കേരളത്തിന്റെ മണ്ണില്‍ ഒറ്റപെടുത്തണം ഷാഹിന നിയാസി കൂട്ടിച്ചേർത്തു .
സല്‍വ റീജന്‍സിയില്‍ നടന്ന കൺവെൻഷനിൽ ഹസീന താജുദ്ധീന്‍ അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുപ്പത്ത് മുഖ്യാതിഥിയായി. സാലിഹ ഷൗക്കത്ത്, മിസ്‌രിയ മുസ്താഖലി,കാജന മൂക്കന്‍, ഷാലിമ സുബൈര്‍, ഫൗസിയ, ശുഭ, സുനിത, ഷൈലജ വിജയന്‍ തുടങ്ങിയവര്‍ സംസാ രിച്ചു