Header 1 vadesheri (working)

ഗുരുവായൂരിലെ തീർത്ഥാടന ടൂറിസം സാധ്യതകളെ നഗരസഭകൾ പരമാവധി പ്രയോജനപ്പെടുത്തണം : സ്പീക്കർ

Above Post Pazhidam (working)

ചാവക്കാട് : ഗുരുവായൂരിലെ തീർത്ഥാടന ടൂറിസം സാധ്യതകളെ നഗരസഭകൾ പരമാവധി പ്രയോജനപ്പെടുത്തണം. കൊടുങ്ങല്ലൂർ, ഗുരുവായൂർ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് പ്രയോജനമാകുന്ന ടൂറിസം പദ്ധതികൾക്ക് പ്രാധാന്യം നൽകണമെന്നും സ്പീക്കർ .എ.എന്‍.ഷംസീര്‍ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭ നിർമിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായി. .

First Paragraph Rugmini Regency (working)

ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, ഷാഹിന സലീം, പി എസ് അബ്ദുൽ റഷീദ്, എ വി മുഹമ്മദ് അൻവർ, മുനിസിപ്പൽ എഞ്ചിനിയർ പി പി റിഷ്മ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)

വഴിയാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം ഒരുക്കുന്ന ചാവക്കാട് നഗരസഭയുടെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിയാണിത്. . ചാവക്കാട് കോടതി പരിസരത്ത് 6,50,000/- രൂപ വകയിരുത്തി സ്റ്റാന്‍റേഡ് ടൈപ്പായി ആദ്യത്തെ കെട്ടിടം നിര്‍മ്മിച്ച് നല്‍കിയിരുന്നു. പ്രീമിയം മോഡലില്‍ 40 ലക്ഷം വകയിരുത്തിയാണ് നിലവിലെ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി 1560 ചതുരശ്ര അടി വിസ്തൃതിയിലാണ് ടോയ്ലെറ്റ്, യൂറിനല്‍, ഫീഡിംഗ് റൂം, വിശ്രമ മുറി, കോഫി ഷോപ്പ് എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി രണ്ട് ടോയ്ലെറ്റുകളടക്കം 8 ടോയ്ലെറ്റുകളും 3 യൂറിനല്‍സും 3 വാഷ് ബേസിനുകളും ഒരു ഫീഡിംഗ് റൂമും ഒരു വിശ്രമമുറിയും റിഫ്രഷ്മെന്‍റിനായി ഒരു കോഫി ഷോപ്പുമാണ് നിലവില്‍ ടെയ്ക്ക് എ ബ്രേക്കില്‍ സജ്ജീകരിച്ചിട്ടുള്ളത്