Header 1 vadesheri (working)

വനിതാ കൗണ്സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

Above Post Pazhidam (working)

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗണ്സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹന്‍ ഉള്പ്പടെ നാലുപേര്‍ അറസ്റ്റില്‍. ടോണി ബേബി, റിന്സ്ന വര്ഗീസ്. സജിത്ത് അബ്രഹാം എന്നിവരാണ് അറസ്റ്റിലായ മൂന്നുപേര്‍. ചെള്ളക്കപ്പടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് അരുണ്‍

First Paragraph Rugmini Regency (working)

കൗണ്സിലര്‍ കലാ രാജുവിനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ അരുണും ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് എല്ഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ്. നല്കിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്ച്ചിയില്‍ പങ്കെടുക്കാനെത്തിയ സ്വന്തം കൗണ്സിലറെ സിപിഎം പ്രവര്ത്തനകരാണ് തട്ടിക്കൊണ്ടുപോയത്. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗണ്സിലര്‍ കലാ രാജുവിനെ പിന്നീട് പ്രവര്ത്തതകര്ത്ന്നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട്, സിപിഎം പ്രവര്ത്ത കര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കലാ രാജു രംഗത്തെത്തുകയായിരുന്നു. വാഹനത്തിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് കലാ രാജു പറഞ്ഞു. പൊതുജനമധ്യത്തിലായിരുന്നു സംഭവമെന്നും കാറിന്റെ ഡോറിനിടയില്‍ കുരുങ്ങിയ കാല് എടുക്കാന്‍ കഴിഞ്ഞില്ലെന്നും വേദനകൊണ്ട് പുളഞ്ഞപ്പോഴും ഡോര്‍ തുറന്ന് കാലെടുക്കാന്‍ അനുവദിച്ചില്ലെന്നും കല ആരോപിച്ചു

Second Paragraph  Amabdi Hadicrafts (working)