Header 1 vadesheri (working)

ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ തത്ത്വമസി ഗൾഫിന്റെ ദേശവിളക്ക് 26 ന്

Above Post Pazhidam (working)

ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 26ന് തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നവംബർ 26 ശനിയാഴ്ച ദേശവിളക്ക് ദിനത്തിൽ പുലർച്ചെ അഞ്ചിന് ക്ഷേത്രം മേൽശാന്തി എം. കെ ശിവാനന്ദന്റെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും രാവിലെ ഒമ്പതിന്ആനയൂട്ടും നടക്കും.

First Paragraph Rugmini Regency (working)

വൈകിട്ട് 6. 30ന് തിരുവത്ര ഗ്രാമകുളം ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിന്നും തങ്കരഥം, ഉടുക്കുപാട്ട്, കാവടികൾ, നാഗസ്വരം , പഞ്ചവാദ്യം,നാടൻ കലാരൂപങ്ങൾ, ഗജവീരന്മാർ എന്നിവയുടെ അകമ്പടിയോടെ താലവും പാലക്കൊമ്പ് എഴുന്നള്ളിപ്പും പുറപ്പെടും. തുടർന്ന് രാത്രി ഒമ്പതിന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്രത്തിൽ വൈകിട്ട് 6.30ന് ഗുരുവായൂർ ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാന മേളയും അരങ്ങേറും.പുലർച്ചെ രണ്ടിന് ഉടുക്കുപാട്ട് , തിരി ഉഴിച്ചിൽ, പാൽ കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം വെട്ടും തടയും എന്നിവയോടുകൂടി ദേശവിളക്ക് മഹോത്സവം സമാപിക്കും. രണ്ടുനേരം പതിനായിരത്തോളം പേർക്ക് ശിവശക്തി ഓഡിറ്റോറിയത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ് .

Second Paragraph  Amabdi Hadicrafts (working)

ദേശവിളക്കി നോടനുബന്ധിച്ച് നവംബർ 24ന് വൈകിട്ട് അഞ്ചിന് ക്ഷേത്രം ശിവശക്തി ഓഡിറ്റോറിയത്തിൽ വിദ്യഭ്യാസ
പുരസ്ക്കാര വിതരണവും പ്രഗൽഭ വ്യക്തിത്വങ്ങളെ ആദരിക്കലും നടക്കും. തുടർന്ന് വൈകിട്ട് 6. 30ന് ഐശ്വര്യ ഗന്ധർവ്വ ഗായക രത്നം കോഴിക്കോട് ഡോ. പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി എന്ന ഭജൻസ് ഉണ്ടായിരിക്കും.

തത്ത്വമസി ഗൾഫ് ഭാരവാഹികളായ എൻ. ബി. ബാ സുരാജ്, സുഭാഷ് മാത്രംക്കോട്ട്,ഗുരുപാദപുരി ശ്രീ അയ്യപ്പ സ്വാമി സേവസംഘം ഭാരവാഹികളായ ചെയർമാൻ ഡോ.പി വി.മധുസൂദനൻ, കൺവീനർ എ. എം.സിദ്ധാർത്ഥൻ,കെ.കെ. സഹദേവൻ, കെ.കെ. ശങ്കരനാരായണൻ, എൻ.എം.
സന്തോഷ്, യു ആർ പദീപ്, എ.എസ്. സന്തോഷ്, എൻ കെ പുഷ്പദാസ് എന്നിവർ വാർത്ത പങ്കെടുത്തു