Post Header (woking) vadesheri

താനൂരിൽ ബോട്ട് മറിഞ്ഞ് 18 മരണം ,മരണനിരക്ക് ഉയരുമെന്നാണ് ഭയപ്പെടുന്നത്

Above Post Pazhidam (working)

പൊന്നാനി : താനൂരിൽ ബോട്ട് മറിഞ്ഞ് ആറു കുട്ടികളുൾ ഉൾപ്പടെ 21 മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് ഭയപ്പെടുന്നത് . ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം. .ഞായറാഴ്ച ആയതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം നടന്നത്.

Ambiswami restaurant

ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മുപ്പതിലേറെപ്പേരുണ്ടായിരുന്നതായി പറയുന്നു.മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ റെസ്ക്യു യൂണിറ്റുകളെത്തി.

Second Paragraph  Rugmini (working)

കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയർത്തി കരയ്‌ക്കടുപ്പിച്ചു. പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിലാണ് ഒട്ടുംപുറം തൂവൽതീരം കരയില്‍ നിന്ന് 300 മീറ്ററോളം അകലെയാണ് അപകടമുണ്ടായത്‌, ബോട്ടില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു

Third paragraph


. ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.