Header 1 vadesheri (working)

തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളില്‍ നടന്ന ചടങ്ങില്‍വെച്ച് ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ സത്യ വാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് ദേവസ്വം രേഖകളില്‍ ഒപ്പുവെച്ച് അദ്ദേഹം ഭരണസമിതിയിലെ സ്ഥിരാംഗമായി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

പുരോഗമന പരമായി ചിന്തിക്കുന്ന ദിനേശൻ നമ്പൂതിരിപ്പാട് ക്ഷേത്ര വികസന കാര്യത്തിൽ ഭരണ സമിതിക്കൊപ്പം ഉണ്ടാകുമെന്ന പ്രത്യാശ ചടങ്ങിൽ അധ്യക്ഷത വഹിച്ച ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് പങ്കു വെച്ചു. പുതിയ ഭരണസമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്ത ദിനേശന്‍ നമ്പൂതിരിപ്പാടിനെ, ദേവസ്വം ഭരണസമിതിയ്ക്കുവേണ്ടി ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് പൊന്നാട അണിയിച്ചു. തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ (ഐ.എ.എസ്.), ദേവസ്വം ഭരണസമിതി അംഗങ്ങള്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍, ദേവസ്വത്തിലെ ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍, വിവിധ ഭക്തജന സംഘടനകളുടെ പ്രതിനിധികളും അദ്ദേഹത്തെ ആദരിച്ചു.

ഭരണസമിതി അംഗം കെ. അജിത് സ്വാഗതം പറഞ്ഞ ചടങ്ങില്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ നന്ദിയും രേഖപ്പെടുത്തി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ: കെ.വി. മോഹനകൃഷ്ണന്‍, എ.വി. പ്രശാന്ത്, കെ.വി. ഷാജി, ഇ.പി.ആര്‍ വേശാല മാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മെട്രോ മാൻ ഇ. ശ്രീധരന്‍, ദിനേശൻ നമ്പൂതിരിപ്പാട് തന്ത്രി സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രം ഭാരവാഹികൾ, തന്ത്രിയുടെ കുടുംബാംഗങ്ങള്‍, മാധ്യമ പ്രതിനിധികള്‍, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികള്‍, ദേവസ്വം ജീവനക്കാര്‍ എന്നിവരും ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തി