നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിലെ തണൽ മരങ്ങൾക്ക് കോടാലി വെച്ചു
ഗുരുവായൂർ : നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിൽ വർഷങ്ങളായി തണൽ നൽകിയിരുന്ന വൃക്ഷങ്ങൾക്ക് കോടാലി വെച്ചു , എന്തിനാണ് തണൽ മരങ്ങൾ മുറിച്ചു മാറ്റിയതെന്ന് ആർക്കും അറിയില്ല . പ്രകൃതി സ്നേഹം പ്രസംഗിക്കാൻ ഉള്ള വിഷയമാണെന്നും ,ആത്യന്തികമായി തങ്ങൾ വൃക്ഷ വിരോധികൾ ആണ് എന്ന് അധികൃതർ പൊതു ജനത്തെ ബോധ്യപ്പെടുത്തി . പി വി അൻവർ എം എൽ എ യുടെ ജപ്പാൻ തിയറി പഠിച്ചവരാണോ നഗര സഭ അധികൃതർ എന്നാണ് ഇപ്പോഴത്തെ സംശയം . എന്തായാലും നഗര സഭ അധികൃതർ സമൂഹത്തോട് ചെയ്തത് മാപ്പ് അർഹിക്കാത്ത പാതകമാണ്.
യാതൊരു കാരണവുമില്ലാതെ പത്തോളം മരങ്ങൾ മുറിച്ചു മാറ്റിയത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് എന്ന് ചെയർമാനും, മരംമുറിക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥന്മാരും ജനങ്ങളോട് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ആവശ്യപ്പെട്ടു , ഈ വലിയ തെറ്റു ചെയ്തവർ ആരായാലും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും,അദ്ദേഹം ആവശ്യപ്പെട്ടു