Header 1 vadesheri (working)

തമ്പുരാന്‍പടി യുവജന സമാജം വായനശാല 75 ന്റെ നിറവിൽ

Above Post Pazhidam (working)

ഗുരുവായൂര്‍: തമ്പുരാന്‍പടി യുവജന സമാജം വായന ശാല പ്ലാറ്റിനം ജൂബിലി നിറവില്‍. 1950ല്‍ തുടക്കമിട്ട വായനശാലയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ആഗസ്റ്റ് 28ന് വൈകീട്ട് നാലിന് എന്‍.കെ. അക്ബര്‍ എം.എല്‍.എ നിര്‍വഹിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നാലപ്പാട്ട് നാരായണ മേനോന്‍ തര്‍ജ്ജമ ചെയ്ത പാവങ്ങള്‍ നോവലിന്റെ ശതാബ്ദിയുടെ ഭാഗമായുള്ള ചര്‍ച്ചയും നടക്കും. കവി രാവുണ്ണി വിഷയാവതരണം നടത്തും.

First Paragraph Rugmini Regency (working)

കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയയേയും ഹരിത കര്‍മ സേനാംഗങ്ങളേയും ആദരിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി നടന്നു വരുന്നതെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചാവക്കാട് താലൂക്കില്‍ റഫറന്‍സ് പദവി ലഭിച്ച ആദ്യ ലൈബ്രറിയാണ് തമ്പുരാന്‍പടിയിലേത്. വി.ടി. ഭട്ടതിരിപ്പാട്, പി.എന്‍. പണിക്കര്‍ തുടങ്ങിയവര്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളുമായി പല ഘട്ടത്തിലും ബന്ധപ്പെട്ടിട്ടുണ്ട്.

സംഘാടക സമിതി ചെയര്‍മാന്‍ കെ.പി. വിനോദ്, ജനറല്‍ കണ്‍വീനര്‍ കെ.പി. ഗോപീകൃഷ്ണ, വായന ശാല പ്രസിഡന്റ് എം. കേശവന്‍, വൈസ് പ്രസിഡന്റ് എം.ബി. സുനില്‍കുമാര്‍, കെ. ശ്രീകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)