Above Pot

തളിപ്പറമ്പിലെ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്തത് 27 പോക്സോ കേസുകൾ

ത​ളി​പ്പ​റ​മ്പ്: വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ​തി​രെ ഒ​രു പോ​ക്സോ കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 27 ആ​യി.ത​ളി​പ്പ​റ​മ്പ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ചെ​റി​യ​ൻ മാ​ക്ക​ൻ ഫൈ​സ​ലി​നെ​തി​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഒ​രു പോ​ക്സോ കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഫൈ​സ​ൽ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

First Paragraph  728-90

തി​ങ്ക​ളാ​ഴ്ച പ്ര​തി​ക്കു​വേ​ണ്ടി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​മെ​ന്നാ​ണ് പൊ​ലീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്. ഒ​രു പ​രാ​തി കൂ​ടി വ​ന്ന​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ദി​നേ​ശി​ന്റെ നേ​തൃ​ത്വ​ത്തിലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ നി​ര​ന്ത​രം കു​ട്ടി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി . കൗ​ൺ​സ​ലി​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ്‌​ലൈ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Second Paragraph (saravana bhavan