Header 1 = sarovaram
Above Pot

പ്രണയിനിയെ താലി കെട്ടാൻ തയ്യാറാകാതെ യുവാവ് വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിൽ നിന്നും താലി കെട്ട് നടത്താതെ വരൻ ഇറങ്ങി പോയി . ആലത്തൂർ പൂങ്ങോട് വീട്ടിൽ അഭിജിത് 28 ആണ് കാമുകിയായ യുവതിയെ താലികെട്ടാൻ കൂട്ടാക്കാതെ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയത് . വ്യാഴാഴ്ച ഉച്ചക്ക് ആണ് ക്ഷേത്ര നടയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത് . പൂങ്കുന്നം സ്വദേശിനിയുമായി വിവാഹം നടത്താനാണ് അഭിജിത് പെൺ കുട്ടിയുടെ സുഹൃത്തുക്കളുമായി ക്ഷേത്രനടയിൽ എത്തിയത് . മണ്ഡപത്തിൽ കയറിയ ശേഷമാണ് താൻ മരിക്കാനായി ഉറക്ക് ഗുളിക കഴിച്ചിട്ടുണ്ടും അതിനാൽ വിവാഹം കഴിക്കുന്നില്ലെന്നും പറഞ്ഞു വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയത് .

Astrologer

പെൺകുട്ടിയുടെ സുഹൃത്തക്കൾ ഉടൻ തന്നെ ആംബുലൻസിൽ ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി . തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഫോട്ടോഗ്രാഫർ ആയ അഭിജിത്തും , എൽ എൽ ബി വിദ്യാർത്ഥിനിയായ പെൺകുട്ടിയും പ്രണയത്തിൽ ആയിരുന്നു . നേരത്തെ വിവാഹം നടക്കാത്തതിനെ തുടർന്ന് പെൺ കുട്ടി കൈ ഞെരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവത്രെ . കൈയിൽ കെട്ടുമായാണ് പെൺകുട്ടി വിവാഹത്തിന് എത്തിയത് .

ചാവക്കാട്ടെ ഒരു പ്രമുഖ വക്കീലിന്റെ ജൂനിയർ ആയി ജോലി നോക്കുന്ന
പെൺകുട്ടിയുടെ വനിതാ സുഹൃത്തും മറ്റ് നാല് യുവാക്കളുമൊത്താണ് ഇവർ വിവാഹത്തിനായി എത്തിയത് . മണ്ഡപത്തിൽ കയറിയ ശേഷം താലി കെട്ടാൻ പെൺ കുട്ടിയും സുഹൃത്തുക്കളും നിർബന്ധിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല . അതെ സമയം വിവാഹത്തിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി യുവാവ് നടത്തിയ നാടകമാണ് ഇതെന്ന് ഉള്ള സംശയവും പെൺ കുട്ടിയുടെ സുഹൃത്തുക്കൾ പങ്ക് വെക്കുന്നുണ്ട്

Vadasheri Footer