Post Header (woking) vadesheri

താലപ്പൊലി:  ജനുവരി 5നും ഫെബ്രുവരി 6നും ക്ഷേത്രനട നേരത്തെ അടയ്ക്കും

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രം ഇടത്തരികത്തു കാവിൽ ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം വക താലപ്പൊലി നടക്കുന്ന, ജനുവരി 5 തിങ്കളാഴ്ചയും ദേവസ്വം വക താലപ്പൊലി നടക്കുന്ന ഫെബ്രുവരി 6 വെള്ളിയാഴ്ചയും ക്ഷേത്രം നട രാവിലെ 11.30ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്.

Arya bhavan inner


പ്രസ്തുത ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ലെന്ന വിവരം ഭക്തജനങ്ങളെ അറിയിക്കുന്നു..

Second Paragraph  Sarovaram(working)

ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ക്ഷേത്ര ദർശന സൗകര്യം തുടരും

Third paragraph Saravan bhavan