
ഭഗവതിക്ക് താലപ്പൊലി, നാളെ ക്ഷേത്രം നേരത്തെ അടക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം നാളെ (ഫെബ്രുവരി ഏഴ്, വെള്ളിയാഴ്ച) നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയുമാണ് ഇത്തവണയും താലപ്പൊലി മഹോത്സവം

. രാവിലെ 3 മണി മുതൽ അഭിഷേകം, അലങ്കാരം .5 മണി മുതൽ കേളി, ഉച്ചക്ക് 12 മുതൽ 2 വരെ പഞ്ചവാദ്യം . 2 മുതൽ 4 വരെ മേളം പെരുവനം കുട്ടൻ മാരാർ, കോട്ടപ്പടി സന്തോഷ് മാരാർ & പാർടി
വൈകുന്നേരം നാലു മുതൽ കിഴക്കേ നടപ്പുരയിൽ പറ.തുടർന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണം. സന്ധ്യയ്ക്ക് 6.30 മുതൽ ദീപാരാധന, ദീപാലങ്കാരം കേളി. 7 മുതൽ തായമ്പക പല്ലശ്ശന സുധാകരൻ മാരാർ & പാർട്ടി .രാത്രി 10 മുതൽ എഴുന്നള്ളിപ്പ്
.10 മുതൽ 12.30 വരെ, പഞ്ചവാദ്യം 12.30 മുതൽ മേളം .2 മുതൽ കളംപാട്ട്, കളംപൂജ മുതലായവ.
മേൽപുത്തൂർ ആഡിറ്റോറിയത്തിൽ
രാവിലെ 6.30 മുതൽ അഷ്ടപദി-.ജി.എൻ.രാമകൃഷ്ണൻ.8 മുതൽ 9 വരെ – ആദ്ധ്യാത്മിക പ്രഭാഷണം. -ഡോ.ഇ.ശ്രീധരൻ.സന്ധ്യയ്ക്ക് 5 മുതൽ 6 വരെ തിരുവാതിരക്കളി ( ക്ഷേത്രം ഉരൽപ്പുര ജീവനക്കാർ ) .6 മുതൽ എട്ടുവരെ മോഹിനിയാട്ടം – ഡോ.കലാമണ്ഡലം വിദ്യാ റാണി. രാത്രി 8 മുതൽ കഥകളി – കഥ – കർണ്ണശപഥം
താലപ്പൊലിയുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ പകൽ 11.30 നു ഗുരുവായൂർ ക്ഷേത്രം നട അടയ്ക്കും.
ദിവസം വിവാഹം ബുക്ക് ചെയ്തിട്ടുള്ളവർ രാവിലെ 10 മണിക്ക് മുൻപേ കിഴക്കേ നടയിലെത്തി താലികെട്ട് ചടങ്ങ് നിർവ്വഹിക്കണമെന്ന് ദേവസ്വം അറിയിച്ചു. പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് (നാലരയ്ക്ക് ശേഷം ) ക്ഷേത്ര ദർശന സൗകര്യം തുടരും
