തായ്‌ലാന്റില്‍ മരണപ്പെട്ട ചാവക്കാട് സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും.

ചാവക്കാട് : കഴിഞ്ഞ ദിവസം തായ്‌ലാന്റില്‍ വെച്ച് മരണപ്പെട്ട ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി നാലകത്ത് മുഹമ്മദലി മകന്‍ നിഷാദിന്റെ 39 മൃതദേഹം ഔദോഗിക നടപടി ക്രമങ്ങള്‍ക്ക് ശേഷം നാളെ വ്യാഴാഴ്ച നാട്ടിലെത്തും. പുലര്‍ച്ചെ തായ് എയര്‍വേസ് വിമാനത്തില്‍ കൊച്ചിയിലെത്തുന്ന മൃതദേഹം, എടക്കഴിയൂര്‍ വസതിയില്‍ കൊണ്ടുവന്ന്. നാളെ രാവിലെ 8 മണിക്ക് എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ കബറടക്കും.

Above Pot

ജനുവരി 28 നാണ് മലേഷ്യയില്‍ ജോലി ചെയ്തിരുന്ന നിഷാദും ഭാര്യ റാഷിദ, മക്കളായ നൂറ, റോസ് അടങ്ങുന്ന കുടുംബംവിസ മാറ്റുന്നതിനാണ് തായ്‌ലന്റില്‍ എത്തിയത്.

പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നിഷാദിന്റെ രോഗം മൂര്‍ച്ചിക്കുകയും ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയും ചെയ്തു.

കെ എം സിസി പ്രവര്‍ത്തകരുടെ ഇടപെടലാണ് മൃതദേഹം നാട്ടിലെത്താന്‍ സഹായകമായത്.

മാതാവ് ഖൈറുണ്ണീസ, സഹോദരങ്ങള്‍ ലത്തീഫ്, സമീറ, നിഷീജ.