താബൂത്ത് കാഴ്ച്ചയിൽ വിശ്വാസികളുടെ തിരക്ക്.
ചാവക്കാട്: മണത്തല നേർച്ചയിലെ പ്രധാന കാഴ്ച്ചയായ താബൂത്ത് കാഴ്ച്ചയിൽ വിശ്വാസികളുടെ തിരക്ക് . ചാവക്കാട് പഴയപാലത്തിന് സമീപത്ത് നിന്നാണ് പഴയപാലം കൂട്ടായ്മ്മയുടെ താബൂത്ത് കാഴ്ച്ച മുട്ടുംവിളി,കോല്ക്കാളി,അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി 11 മണിയോടെ ജാറത്തില്‍ എത്തി,ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിന് മുകളില്‍ താബൂത്ത് സ്ഥാപിച്ചു.
തുടര്ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും,പാലും നിക്ഷേപിച്ചു.15 ദിവസത്തെ വ്രതത്തിന് ശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്മ്മംെ നിര്വഷഹിക്കുന്നത്.ബ്ലാങ്ങാട് നിന്നുള്ള കൊടിയേറ്റ കാഴ്ച്ച പതിനൊന്ന് മണിക്ക് തന്നെ പള്ളിയങ്കണത്തിൽ എത്തി കൊടിയേറ്റി.ചാവക്കാട് ടൗൺ,തിരുവത്ര പുത്തന്ക്ടപ്പുറം എന്നിവടങ്ങളില്‍ നിന്നുള്ള കൊടിയേറ്റ കാഴ്ച്ചകള്‍ ജാറം അങ്കണത്തില്‍ എത്തിച്ചേർന്നു .
രാവിലെ 8 ന് പുത്തൻ കടപ്പുറത്ത് നിന്നുമാരംഭിച്ച ഇഷൽ അറേബ്യയുടെ കാഴ്ച 11.30 ന് ജാറ ത്തിൽ എത്തി , തുടർന്ന് ചാവക്കാട് നാട്ടു കാഴ്ച ,പഴയ പാലം വഞ്ചിക്കടവ് ലെഗസി നാട്ടു കാഴ്ച ,സിദ്ധിക്ക് പള്ളി നാട്ടു കാഴ്ച , കോട്ടപ്പുറം ലാൽ സലാം , വിബിൻ നൈറ്റ് എന്നീ കാഴ്ചകൾ ജറാത്തിലെത്തി ഉച്ചക്ക് ശേഷം ആരംഭിച്ച എയറ്റ് വെസ്റ്റ് ടൌൺ പള്ളി ,,ഹുരിക്കൻസ് , തെക്കൻ ചേരി 777 , റോഡീസ് ഫെസ്റ്റ് ,മഹാ കാഴ്ച്ച ,സ്പാർക്ക് കാഴ്ച ടൈറ്റൻസ് പുഞ്ചപ്പാടം ,ബ്ലാങ്ങാട് ബീച്ച് എച് എം സി ,ബ്ലാങ്ങാട് ബീച്ച് മിറാക്കിൾ കാഴ്ചയും എന്നിവയും ആരംഭിച്ചു
ചടങ്ങുകൾക്ക് . മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്.ഷാഹു,സെക്രട്ടറി എ.വി.അഷ്റഫ്,ട്രഷറര്‍ ഷെഹീര്‍ തെക്കഞ്ചേരി,വൈസ് പ്രസിഡന്റ് എം.കെ.സുധീര്‍,കെ.സി.നിഷാദ്,കെ.വി.അലിക്കുട്ടി,ടി.പി.കുഞ്ഞിമുഹമ്മദ്,ജോയിന്‍ സെക്രട്ടറിമാരായ ടി.എച്ച്.മൊയ്തീന്‍ ഷാ,ടി.കെ.കുഞ്ഞിന്‍ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്കി