മലപ്പുറത്ത് ടെറസിന്റെ മുകളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി , ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
മലപ്പുറം : കൊണ്ടോട്ടിക്കടുത്ത് വാഴക്കാട് വീടിന്റെ ടെറസ്സിന് മുകളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടൂര്‍ നെരോത്ത് താമസിക്കുന്ന മുഹിയുദ്ദീന്റെ ഭാര്യ പൂതാടമ്മല്‍ നജുമുന്നീസയെ (32) ആണ് വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ ഞായറാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാഴക്കാട് പോലീസ് സ്ഥലത്തെത്തി. സംഭവ സ്ഥലത്ത് മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തി.
മലപ്പുറം എസ്.പി.സുജിത്ത്ദാസ്, കൊണ്ടോട്ടി എ.എസ്.പി. വിജയഭാരത റെഡ്ഡി എന്നിവര്‍ സംഭവസ്ഥലത്ത് എത്തി തുടര്‍ അന്വേഷണം നടത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.
.
നജുമുന്നീസ കഴിഞ്ഞ ദിവസം മക്കളോടൊത്ത് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ദിവസം പുലര്‍ച്ചെ ഭര്‍ത്താവ് താമസിക്കുന്ന വീടിന്റെ ടെറസ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ നജുമുന്നീസയുടെ ഭര്‍ത്താവ് മുഹിയുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നജുമുന്നീസയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ വിവരം ലഭ്യമായാലെ മരണ കാരണം സംബന്ധിച്ച് വ്യക്തവരികയുള്ളൂ.പിതാവ്. പൂതാട മ്മൽ ആലി. മാതാവ്. ആമിന. മക്കൾ. നജാദ് മൊഹിയുദ്ദീൻ, അസ്മിൻ