Post Header (woking) vadesheri

വിഗ്രഹത്തിലെ സ്വര്‍ണ്ണമാല കവർന്നു, പൂജാരി അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര മത്രംകോട്ട് കുടുംബത്തിന്റെ കുടുംബക്ഷേത്രമായ തിരുവത്ര നാഗഹരിക്കാവ് ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണമാലയും സ്വര്‍ണ്ണപ്പൊട്ടും മോഷ്ടിച്ച കേസില്‍ ക്ഷേത്രത്തിലെ താത്കാലിക പൂജാരി പിടിയില്‍.എടവിലങ്ങ് കാര എടച്ചാലില്‍ വീട്ടില്‍ ഹരിദാസ് മകന്‍ ദിപിന്‍ദാസിനെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

Ambiswami restaurant

ക്ഷേത്രത്തിലെ പ്രധാന പൂജാരി അവധിക്കു പോയ സമയത്ത് ശാന്തി ചെയ്യാന്‍ വേണ്ടി വന്ന പ്രതി കഴിഞ്ഞ ദിവസമാണ് വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന മാലയുടെ ഏകദേശം അതേ രൂപത്തിലുളള മറ്റൊരു മാല വിഗ്രഹത്തില്‍ അണിയിച്ചാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഗുരുവായൂര്‍ എ.സി.പി. കെ.ജി.സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു പട്ടാമ്പി, എ.എസ്.ഐ. അന്‍വര്‍ സാദത്ത് സിപിഒമാരായ ഹംദ്.ഇകെ, മെല്‍വിന്‍, രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു