തൃശ്ശൂര്‍: ക്ഷയരോഗനിവാരണത്തിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ട് അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് മീറ്റിംഗ് തൃശ്ശൂര്‍ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് ചെയര്‍മാന്‍ ഡോ.ഡേവിസ് പോള്‍ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ.റീന, സ്റ്റേറ്റ് ടി.ബി. ഓഫീസ്സര്‍ ഡോ.കെ.കെ.രാജാറാം, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.സി.ആര്‍.സാജു, ജില്ല സര്‍വീലന്‍സ് ഓഫീസ്സര്‍ ഡോ.സതീശ്, ഡി.പി.എം. ഡോ.സജീവ്കുമാര്‍, സോണല്‍ ടാസ്ക് ഫോഴ്സ് ചെയര്‍മാന്‍ ഡോ.സന്‍ജീവ് നായര്‍, സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് വൈസ് ചെയര്‍മാന്‍ ഡോ.കെ.അഖിലേഷ്, വയനാട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.അനീഷ് ടി.എസ്., ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ആനന്ദ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്ത് ടി.ബി. നിര്‍മ്മാര്‍ജ്ജനം അധികം താമസിയാതെ സാധ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
/