Post Header (woking) vadesheri

തായ്‌വാൻ യോഗ പരിശീലക എൽ. എഫ്. കോളേജിൽ

Above Post Pazhidam (working)

ഗുരുവായൂർ  : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് തായ്‌വാനിലെ ശിവാനന്ദ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ15 വർഷമായി പരിശീലകയായ  കാർണ ജെറിയും കുടുംബവും സന്ദർശിച്ചു. ലിറ്റിൽ ഫ്ലവർ കോളേജ്, ഐ കെ എസ് സെൻറർ – സംസ്കൃതിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. എൻ സി സി കേഡറ്റുകളും, എൻ എസ് എസ് വളണ്ടിയർമാരും, യോഗ ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Ambiswami restaurant

തായ്‌വാനിലെ യോഗാസനങ്ങളും പ്രാണായാമങ്ങളുംഅവർ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ – തായ്‌വാൻ യോഗ പാരമ്പര്യത്തിന്റെ വ്യത്യാസങ്ങളെ
സൂക്ഷ്മമായി വിശകലനം ചെയ്ത് സൂര്യനമസ്കാരത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞ ഒരു മുഖ്യപ്രഭാഷണവും അവർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെ ബിൻസി ഉദ്ഘാടനം നിർവഹിച്ചു.

ഐ കെ എസ് കോഡിനേറ്റർ ഡോ. ജസ്റ്റിൻ പി ജി സ്വാഗതം പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ഡോ. ശ്രീരഞ്ജിനി കെ. അസോസിയേറ്റ് എൻ സി സി ഓഫീസർ ലഫ്റ്റനൻ്റ് മിനി ടി.ജെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ സി സി കേഡറ്റ് സ്നിഗ്ദാ സുനീത് യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

Second Paragraph  Rugmini (working)