Post Header (woking) vadesheri

ടിഎന്‍ പ്രതാപൻ എഐസിസി സെക്രട്ടറി

Above Post Pazhidam (working)

ദില്ലി: എഐസിസി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എൻ പ്രതാപനെ തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടേയും ലക്ഷദ്വീപിന്‍റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Ambiswami restaurant

കെ എസ് യു വിലൂടെ പൊതുരംഗത്ത് വന്ന ടി എൻ പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച ടിഎൻ പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്.

Second Paragraph  Rugmini (working)

മത്സ്യതൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു. സ്‌കൂൾ പാർലമെന്റ് അംഗം, എംഎൽഎ, എംപി സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ടി.എൻ പ്രതാപൻ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തൃശൂർ ജില്ലയിലെ നാട്ടിക തളിക്കുളം സ്വദേശിയാണ്. ആറ് പുസ്തകങ്ങളുടെ രചയിതാവാണ്