Header 1 vadesheri (working)

സ്വർണം -വെള്ളി -വസ്ത്രം വിലകൂടും , വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി , മൊബൈൽ ഘടകങ്ങൾ വിലകുറയും

Above Post Pazhidam (working)

ന്യൂഡൽഹി: മധ്യവർഗത്തേയും അടിസ്ഥാന വിഭാഗങ്ങൾക്കും ഊന്നൽ നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു . വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും അടുത്തവർഷം ലോക്സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മധ്യ വർഗത്തെ കൈയിലെടുത്താണ് പ്രഖ്യാപനം

First Paragraph Rugmini Regency (working)

പുതിയ സ്കീമിൽ ആദായ നികുതിയിൽ മാറ്റം വരുത്തിയതാണ് മധ്യവർഗത്തെ സ്വാധീനിക്കാനുള്ള പ്രധാന പ്രഖ്യാപനം. സ്ലാബുകളുടെ എണ്ണം ആറിൽ നിന്നും അഞ്ചാക്കി ഉയർത്തി. ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തിയതും മധ്യവർഗത്തെ സ്വാധീനിക്കും. നേരത്തെ മധ്യവർഗ​ത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയുള്ള പ്രഖ്യാപനങ്ങൾ വേണമെന്ന് ബജറ്റിന് മുമ്പ് തന്നെ ആവശ്യമുയർന്നിരുന്നു.ഇതിനൊപ്പം അടിസ്ഥാന വിഭാഗങ്ങളേയും ബജറ്റ് പരിഗണിക്കുന്നുണ്ട്.

Second Paragraph  Amabdi Hadicrafts (working)

കർഷകർ, വനിതകൾ, മുതിർന്ന പൗരൻമാർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങളെ ബജറ്റ് പരിഗണിച്ചിട്ടുണ്ട്. കോവിഡുകാലത്തെ പ്രതിസന്ധിയെ മറികടക്കാൻ മൂലധനച്ചെലവ് ഉയർത്തുകയെന്ന തന്ത്രമാണ് നിർമ്മല സീതാരാമൻ സ്വീകരിച്ചിരിക്കുന്നത്. മൂലധനച്ചെലവ് ജി.ഡി.പിയുടെ 3.3 ശതമാനമായാണ് ഉയർത്തിയത്. ഇതോടെ മൂധനച്ചെലവ് 10 ലക്ഷം കോടിയായി ഉയരും.അടിസ്ഥാന സൗകര്യമേഖലയിൽ ഇക്കുറിയും വൻതോതിൽ കേന്ദ്രസർക്കാർ പണംമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

റോഡുകളുടെ വികസനം മുതൽ വിമാനത്താവളങ്ങളുടെ നവീകരണം വരെ അടിസ്ഥാന സൗകര്യവികസനമേഖലക്കായുള്ള സർക്കാറിന്റെ പദ്ധതികളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി തുടങ്ങിയ ഭാവിയുടെ സാ​ങ്കേതിക വിദ്യ സംബന്ധിച്ച് കാര്യമായ പ്രഖ്യാപനങ്ങളില്ലെങ്കിലും ഇവയെ പരിഗണിച്ചുവെന്ന് വരുത്തിയിട്ടുണ്ട്. കാർഷിക മേഖലയിൽ വായ്പ പരിധി ഉയർത്തിയതും ജൈവ കൃഷിക്കായുള്ള പ്രഖ്യാപനങ്ങളുമാണ് പ്രധാനം. ഭാവിയുടെ ഊർജാവശ്യങ്ങളെ പരിഗണിച്ച് ഹൈഡ്രജൻ മിഷനാണ് വലിയ തുക ബജറ്റിൽ വകയിരുത്തിയുട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്കുൾപ്പടെ നികുതി ഇളവുണ്ടാകും. “,


47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപ്പൻഡോട് കൂടി തൊഴിൽ പരിശീലനം നൽകും . യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാൻമന്ത്രി കൗശൽ വികാസ് യോജന നടപ്പാക്കും. യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യമുള്ളവരാക്കാൻ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കും. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

അത് സമയം ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരും. ഇതിനായുള്ള 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും. റെയിൽവേക്ക് എക്കാലത്തേയും ഉയർന്ന വിഹിതം 2.40ലക്ഷം കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.