Header 1 vadesheri (working)

സ്വർണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ പിടിയില്‍

Above Post Pazhidam (working)

തിരുവനന്തപുരം : സ്വർണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ പിടിയില്‍. മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറാണ്(28) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്ച്ചെ 2.45 ന് ദുബായില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലായിരുന്നു മുഹമ്മദ് അഫ്സര്‍ എത്തിയത്. ലുങ്കികള്‍ കസ്റ്റംസിന്റെ കൊച്ചിയിലുള്ള ലാബിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചു . എയര്‍ ഇന്റലിജന്സ് യൂണിറ്റിന്റെ അസി. കമ്മിഷണര്‍ എം എം നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

First Paragraph Rugmini Regency (working)

സ്വർണം ചേര്ത്ത ലായനിയില്‍ മുക്കിയെടുത്ത തരത്തിലായിരുന്നു ലുങ്കികള്‍. ഇത്തരത്തിലുള്ള 10 ലുങ്കികളാ ണ് ഇയാളുടെ പക്കല്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. ഏകദേശം 60 ലക്ഷം രൂപയോളം വിലമതിപ്പുള്ള സ്വര്ണമാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലുങ്കികളില്‍ നിന്ന് സ്വര്ണം വേര്തിേരിച്ചെടുത്താല്‍ മാത്രമേ കൃത്യമായ കണക്ക് പറയാന്‍ കഴിയൂ എന്നും കസ്റ്റംസ് പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)

ഇതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ സ്വർണം വിഴുങ്ങിയ യുവാവ് പിടിയിലായി . എടക്കര സ്വദേശി പ്രജിന്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്. റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ ഇയാളില്‍ നിന്ന് നാല് ക്യാപ്‌സൂളുകളാണ് പിടിച്ചെടുത്തത്. 1,275 ഗ്രാം സ്വര്ണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം വില വരുന്ന സ്വര്ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്