
സ്വർണ്ണ കൊള്ളക്കാർക്കെതിരെ ഉള്ള ജനവിധിയാകും : ടി വി ചന്ദ്രമോഹൻ

ഗുരുവായൂർ : രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ തമസ്ക്കരിക്കുന്ന ബി ജെ പി ക്കെതിരെയും, ശബരിമലയിലെ സ്വർണ്ണ കൊള്ളക്ക് കൂട്ടുനിന്ന സി പി എം നേതൃത്വത്തിനെതിരെയും ഉള്ള ജനവിധിയായിരിക്കും ഈ വരുന്ന തദ്ദേശസ്വയം ഭരണ തെരെഞ്ഞെടുപ്പിൽ പ്രകടമാകുക എന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ പ്രസ്താവിച്ചു.



ഐക്യ ജനാധിപത്യ മുന്നണി ഗുരുവായൂർ നഗരസഭ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രമോഹൻ. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി.

യു ഡി എഫ് നേതാക്കളായ സി.എച്ച് റഷീദ്, സി വി കുരിയാക്കോസ്, പി ആർ എൻ നമ്പീശൻ, ആർ വി അബ്ദുൾ റഹിം, അഡ്വ ടി എസ് അജിത് ആർ രവികുമാർ, കെ.പി എ റഷീദ്, എ.ടി സ്റ്റീഫൻ മാസ്റ്റർ ,എം എഫ് ജോയ് മാസ്റ്റർ,ആർ.വി അബ്ദുൾ ജലീൽ, ഓ.കെ ആർ മണികണ്ഠൻ, ആൻ്റോ തോമസ്, ബി വി ജോയ്, ഗോകുൽ ഗുരുവായൂർ, സി എസ് സൂരജ്, റജീന അസീസ്, രേണുക ശങ്കർ, നിഖിൽ ജി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
തെരെഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി അഡ്വ ടി എസ് അജിത്, ആർ വി അബ്ദുൾ റഹീം, അരവിന്ദൻ പല്ലത്ത് (രക്ഷാധികാരികൾ) കെ.പി ഉദയൻ (ചെയർമാൻ) കെ പി എ റഷീദ് (വർക്കിംഗ് ചെയർമാൻ) എ.ടി സ്റ്റീഫൻ , ആർ.വി ജലീൽ, സി.എസ് സൂരജ്, വർഗ്ഗീസ് ചീരൻ ( ജനറൽ കൺവീനർമാർ) പി കെ രാജേഷ് ബാബു (ട്രഷറർ)
ആർ രവികുമാർ (ചീഫ് കോ-ഓർഡിനേറ്റർ) ബാലൻ വാറനാട്ട് (മീഡിയ കോ -ഓർഡിനേറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു
