Header 1 vadesheri (working)

ഭാര്യയേയും അമ്മായിയച്ഛനേയും സ്വപ്ന പഞ്ഞിക്കിടുമ്ബോള്‍ ക മാന്ന് ഒരക്ഷരം പറയാന്‍ ധൈര്യമില്ലാത്തയാളാണ്

Above Post Pazhidam (working)

ഗുരുവായൂർ : നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി വി ടി ബല്‍റാം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്ബോള്‍ ക മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്തയാളാണ് പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നതെന്ന് ബല്‍റാം പരിഹസിച്ചു.

First Paragraph Rugmini Regency (working)

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി ടി ബല്‍റാമിന്റെ പ്രതികരണം. “സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്ബോള്‍ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നത്.”- എന്നാണ് വി ടി ബല്‍റാം കുറിച്ചിരിക്കുന്നത്.

പോത്തന്‍കോട് ചെങ്കോട്ടുകോണത്ത് 16കാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കിക്കുന്നതിനിടയിലായിരുന്നു റിയാസ് പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞത്

Second Paragraph  Amabdi Hadicrafts (working)