Above Pot

“സ്വച്ഛതാ കി ദോ രംഗ്” ഗുരുവായൂർ നഗരസഭയിലും .

ഗുരുവായൂർ : ഉറവിടം മുതൽ മാലിന്യം ജൈവവും അജൈവവുമായി വേർ തിരിച്ച് സംസ്കരിക്കുകയോ പുന: ചംക്രമണത്തിനായി കൈമാറുകയോ ചെയ്യാനുള്ള പ്രചാരണ പരിപാടികളുമായി ഗുരുവായൂർ നഗരസഭ. സ്വച്‌ഛതാ കി ദോ രംഗ് എന്ന ദേശീയ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 17 മുതൽ 22 വരെ വിവിധ തരം പ്രചാരണ പരിപാടികൾ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു .

First Paragraph  728-90

പച്ച നിറമുള്ള സംഭരണികളിൽ ജൈവ മാലിന്യവും നീലനിറമുളള സംഭരണികളിൽ അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനായി “ഹരാ ഗീലാ സൂഖാ നീല ” എന്ന മുദ്രാവാക്യം മുൻ നിർത്തിയാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളുടെ ലോഗോ 17.10.2022 ന് നഗരസഭാ ചെയർമാൻ പ്രകാശനം ചെയ്തു കൊണ്ട് പരിപാടികൾക്കു തുടക്കം കുറിച്ചു. സ്വച്ഛതാ കി ദോ രംഗ് പരിപാടിയുടെ ഭാഗമായി സ്കൂൾ അസംബ്ലികളിൽ പ്രതിജ്ഞ ചൊല്ലൽ, ക്വിസ് പരിപാടികൾ, ബോധവത്‌കരണ ക്ലാസുകൾ . ചിത്രരചനാ മത്സരം, എന്നിവ സ്കൂൾ , കോളേജ് തലങ്ങളിൽ സംഘടിപ്പിച്ചു.

Second Paragraph (saravana bhavan

നഗരസഭാ തലത്തിൽ സൈക്കിൾ റാലി , പച്ച നീല നിറങ്ങളിൽ വേഷം ധരിച്ച് കൗൺസിലർമാരും ജീവനക്കാരും നടത്തിയ ബോധവത്കരണ റാലി , കൂട്ടയോട്ടം , പച്ച നീല നിറമുള്ള സംഭരണികളുമായി സ്ഥാപനങ്ങളിലും വീടുകളിലും കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും സന്ദർശനം “പാടാം നേടാം പാട്ടുവണ്ടി” മുതലായവ സംഘടിപ്പിക്കപ്പെട്ടു. പ്രചാരണ പരിപാടികൾ നടന്ന ഒരാഴ്ചക്കാലം നഗരസഭാ കാര്യാലയം പകതി ഭാഗം നീലനിറത്തിലും പകുതിഭാഗം പച്ചനിറത്തിലും പ്രകാശമണിഞ്ഞു