Header 1 vadesheri (working)

രാജുവിന്റെ സസ്‌പെൻഷൻ ,വധശിക്ഷക്ക് വിധിക്കപ്പെട്ടയാൾക്ക് രണ്ടുമാസം വെറും തടവോ?

Above Post Pazhidam (working)

ഗുരുവായൂർ : വധ ശിക്ഷക്ക് വിധിക്ക പ്പെട്ട ആൾക്ക് രണ്ടു മാസത്തെ വെറും തടവ് വിധിക്കുന്നത് പോലെയാണ് എൻ രാജുവിന്റെ പുതിയ സസ്‌പെൻഷൻ എന്ന് ആക്ഷേപം . ഹൈക്കോടതി ഉത്തരവ് പ്രകാരം ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ് നടത്തിയ പരിശോധനയിൽ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് കണ്ടെത്തി പിരിച്ചു വിടാൻ ദേവസ്വം നോട്ടീസ് നൽകിയ വ്യക്തിയെയാണ് ഇപ്പോൾ സസ്‌പെന്റ് ചെയ്തിരിക്കുന്നത് .പിരിച്ചു വിടാതിരിക്കാൻ കാരണം ചോദിച്ച് 2018 നവംബർ 24 ന് ദേവസ്വം രാജുവിന് കത്ത് നൽകിയിരുന്നു .

First Paragraph Rugmini Regency (working)

അതിനെതിരെ രാജു ഹൈക്കോടതിയിൽ നിന്നും സംഘടിപ്പിച്ച താൽക്കാലിക സ്റ്റേയിലാണ് ഇപ്പോഴും ജോലിയിൽ തുടരുന്നത് . ഈ സ്റ്റേ നീക്കുന്നതിന് വേണ്ടി അഫിഡവിറ്റ് നല്കാൻ പോലും തയ്യാറാല്ലത്ത ദേവസ്വം അധികൃതരാണ് ഇപ്പോൾ സസ്‌പെന്റ് ചെയ്തിരിക്കുന്നത് . രാജുവിനും മറ്റു കമ്മറ്റി അംഗങ്ങൾക്കും എതിരെ പ്രോസിക്യൂഷൻ അനുമതി ജൂൺ ഒന്നിന് നൽകിയെങ്കിലും ,അതിന്റെ പേരിൽ ദേവസ്വം നടപടി എടുത്തത് ഇപ്പോഴാണ് . വേണ്ടപ്പെട്ടവർ ഇടതു ഭരണ സമിതിയിൽ ഉള്ളത് കൊണ്ടാണ് ഇത് വരെ രാജുവിനെതിരെ ഒരു നടപടിയും എടുക്കാതിരുന്നതത്രെ

ഇന്ത്യന്‍ ഇലക്ട്രിസിറ്റി റൂള്‍സ് അനുസരിച്ച് മതിയായ യോഗ്യത ഇല്ലാത്ത ആളുകള്‍ ഉയര്‍ന്ന പോസ്റ്റില്‍ ജോലി ചെയ്യുന്നു എന്നാരോപിച്ച് ദേവസ്വം വൈദ്യുതി വിഭാഗത്തിലെ രണ്ടാം ഗ്രേഡ് ഓവര്‍സീയര്‍ ആയ കെ ഭവദാസ് ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയെ തുടർന്നാണ് സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിനോട്‌ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. പരിശോധന നടത്തിയ ഇൻസ്പക്ട്റേറ്റ്,വൈദ്യുതി വിഭാഗത്തിൽ ഒന്നാം ഗ്രെഡ് ഫോർമാൻ ആയി ജോലി ചെയ്യുന്ന രാജുവിന് ഈ വകുപ്പിൽ ഹെൽപ്പർ ആയി ജോലി ചെയ്യാൻ പോലുമുള്ള യോഗ്യത ഇല്ലെന്ന് കണ്ടെത്തി ദേവസ്വത്തിനും ഹൈക്കോടതിക്കും റിപ്പോർട്ട് നൽകിയിരുന്നു . ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചു വിടാതിരിക്കാൻ കരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്.

Second Paragraph  Amabdi Hadicrafts (working)

ഇപ്പോഴത്തെ സസ്‌പെൻഷൻ ലഭിച്ചതോടെ സർവീസിൽ ഇരിക്കുമ്പോൾ ഏറ്റവും അധികം സസ്‌പെൻഷൻ ലഭിച്ച റെക്കോർഡും രാജുവിന് സ്വന്തമായി .ഒരു സർവീസ് കാലയളവിൽ ഏഴ് സസ്‌പെൻഷൻ ആണ് രാജുവിന് ലഭിച്ചത് . ഇതിൽ നാലോളം സസ്പെൻഷന്റെ ശിക്ഷകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീകോടതി വരെ രാജു പോയെങ്കിലും കോടതി കനിഞ്ഞില്ല . സർവീസിൽ തുടരാൻ ഒരു കാരണ വശാലും അനുവദിക്കാൻ കഴിയാത്ത വ്യക്തിയാണ് രാജു വെന്നും മാനുഷിക പരിഗണനയിലാണ് ജോലിയിൽ തുടരുന്നതെന്നും കാണിച്ച് 2004 ൽ അഡ്മിനിസ്ട്രേറ്റർ അനിൽകുമാർ സുപ്രീം കോടതിക്ക് നൽകിയ അഫിഡവിറ്റിൽ പ്രത്യേകം ചൂണ്ടി കാണിച്ചിരുന്നു .

new consultancy

അനാശാസ്യ കേസിലും . പാഞ്ച ജന്യം ഗസ്റ്റ് ഹൗസിൽ വെച്ച് ചാവക്കാട് മജിസ്‌ട്രേറ്റിന്റെ ചീത്ത വിളിച്ച സംഭവത്തിലും ,അനധികൃതമായി ജോലിക്ക് എത്താതിരുന്ന സംഭവത്തിലും അടക്കമാണ് ലഭിച്ച സസ്പെൻഷനുകൾ .ഇത്രയധികം കേസുകൾ ഉണ്ടായിരുന്ന ആളെയാണ് തന്റെ വിശ്വസ്തൻ ആണ് എന്ന ഒറ്റ കാരണത്താൽ രമേശ് ചെന്നിത്തല കഴിഞ്ഞ ദേവസ്വം ഭരണ സമിതി അംഗമായി നിയമിച്ചിരുന്നത്

buy and sell new