Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച , കീഴ്ശാന്തിക്ക് ആറു മാസത്തെ വിലക്ക്

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രശ്രീ കോവിലിനുള്ളിൽ പൊട്ടി തെറിക്കാവുന്ന വസ്തു കണ്ടെത്തി സംഭവത്തിൽ കീഴ് ശാന്തിയെ ആറു മാസത്തേക്ക് പ്രവർത്തിയിൽ നിന്നും മാറ്റി നിറുത്താൻ ഭരണ സമിതി തീരുമാനിച്ചു കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തിലാണ് കീഴ് ശാന്തി കീഴേടം ഡോ : വാസുദേവൻ നമ്പൂതിരിയെ ജോലിയിൽ നിന്നും നീക്കി നിര്ത്താന് തീരുമാനിച്ചത് കഴിഞ്ഞ ജൂണിലാണ് രാത്രി അത്താഴ പൂജ യുടെ നിവേദ്യ പാത്രത്തിൽ നിന്നും പൊട്ടി ത്തെറി ക്കാവുന്ന വസ്തു കണ്ടെത്തിയത് .

Astrologer

ഈ വസ്തു ചൊവല്ലൂർ നാരായണന് തന്ത്രിയുടെ വീട്ടിൽ കൊണ്ട് ചെന്നപ്പോൾ അത് ഉടമക്ക് തന്നെ തിരിച്ചു നൽകാൻ നിർദേശിച്ചു . ഇതിനെ തുടർന്ന് അത് വാസുദേവന് തന്നെ തിരിച്ചേൽപിച്ചു. . ക്ഷേത്ര ശ്രീകോവിലിൽ നിന്നും ലഭിച്ച ഇലട്രോണിക് വസ്തു ക്ഷേത്രം ഡി എ യെ ഏൽപ്പിക്കാതെ തന്ത്രിയുടെ അടുത്തേക്ക് കൊണ്ട് പോയത് എന്തിനെന്നും , വിഷയം തന്ത്രി ലാഘവത്തോടെ കൈകാര്യം ചെയ്തതും സംശയത്തിന് ഇടയായി . ചൊവല്ലൂർ നാരായണനെ അടുത്ത ഭരണ സമിതി യോഗത്തിൽ ശാസിക്കാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട് .

ഇത് പവർ ബാങ്ക് ആണെന്നാണ് പറയപ്പെടുന്നത് . വാർത്ത വന്നപ്പോൾ പോലീസ് നടത്തിയ അന്വേഷണ ത്തിൽ പോലീസിനോടും പറഞ്ഞത് പവർ ബാങ്ക് തന്നെ എന്നാണ് . പവർ ബാങ്ക് ആണോ അത് മറ്റെന്തെങ്കിലും വസ്തു ആണോ എന്ന് ആർക്കും ഒരു ഉറപ്പും ഇല്ലത്രെ . ഇതിനു ശേഷം കടുത്ത സുരക്ഷാ പരിശോധനക്ക് ശേഷം മാത്രമാണ് കീഴ് ശാന്തിമാർ അടക്കം ഉള്ളവരെ പോലീസ് അകത്തേക്ക് വിടുന്നത് , നേരത്തെ ഒരു പരിശോധനക്കും വിധേയമാകാൻ ഇവർ തയ്യാറല്ലായിരുന്നു

Vadasheri Footer