Header 1 vadesheri (working)

അവശ്യ സാധനങ്ങൾ ഇല്ല , സപ്ലൈകോയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

Above Post Pazhidam (working)

ചാവക്കാട് : സപ്ലൈകോ സ്റ്റോറുകളിൽ ആവശ്യ ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തത്തിലും,ആവശ്യ സാധനങ്ങളുടെ വില വർധന വിലും പ്രതിഷേധിച്ച് ചാവക്കാട് സപ്ലൈകോ സ്റ്റോറിലേക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ചാവക്കാട് സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച് സപ്ലൈകോക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ. ഡി. വീരമണി, ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത്, യു. ഡി.എഫ് കൺവീനർ കെ. നവാസ്, കെ. എച്ച്. ഷാഹുൽ ഹമീദ്, പി. വി. ബദറുദ്ധീൻ, സി. മുസ്താഖ് അലി,സി. പക്കർ, കെ. എം. ഷിഹാബ്, ആർ. കെ. നൗഷാദ്,കെ. ബി. വിജു, സി. എസ്, സൂരജ്, ബേബി ഫ്രാൻസിസ്,മിസിരിയ മുസ്തഖ്,എം എസ്. ശിവദാസ്, കെ. വി. യൂസഫ് അലി, പി. കെ. കബീർ എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

അനീഷ് പാലയൂർ, പ്രദീപ് ആലിപ്പരി,എ. കെ. മുഹമ്മദലി, വി. ഡി. അഷ്‌റഫ്‌, ഇ. എ. സുൽഫിക്കർ, പി. കെ. ഷക്കീർ,ഷുക്കൂർ കോനാരത്ത്, അസ്മത്തലി ഷാഹിദ ഷാഹു, സുപ്രിയ രാമചന്ദ്രൻ,അനിത ശിവൻ,ഷൈല നാസർ, റുക്കിയ ഷൗക്കത്ത്, സിബിൽ ദാസ്, പി. വി. ഹാരിസ്, സന്ദീപ് പുന്ന, റിഷി ലാസർ,പി. എ. നാസർ,സി. കെ. ബാലകൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി