Above Pot

ഞായറാഴ്ച നടന്നത് 164 വിവാഹങ്ങൾ , ഭഗവാന്റെ ഖജനാവിലേക്ക് ലഭിച്ചത് മുക്കാൽ കോടി രൂപ

ഗുരുവായൂർ : വൈശാഖ മാസത്തിലെ ആദ്യ ഞായറാഴ്ച വിവാഹ പാർട്ടിക്കാരുടെ വൻ തിരക്കാണ് ക്ഷേത്ര നടയിൽ അനുഭവപ്പെട്ടത് . 164 വിവാഹനങ്ങൾ ആണ് കണ്ണന് മുന്നിൽ നടന്നത് . നാല് വിവാഹ മണ്ഡപങ്ങളിൽ ഒരേ സമയം താലി കെട്ട് നടത്തിയതോടെ പതിനൊന്ന് മണി ആകുമ്പോഴേക്കും എല്ലാ വിവാഹങ്ങളും കഴിഞ്ഞിരുന്നു . അതെ സമയം അവധി ദിനമായിട്ടും ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ അത്ര തിരക്ക് അനുഭവ പെട്ടില്ല . രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ടു വരെ സ്‌പെഷൽ ദർശനം അനുവദിക്കാതിരുന്നതോടെ പുറത്ത് തൊഴാനുള്ള വരിയുടെ ദൈർഘ്യം പെട്ടെന്ന് തന്നെ അവസാനിച്ചു .

First Paragraph  728-90

കുട്ടിയുടെ ചോറൂണിനായി എത്തിയ തന്റെ കുടുംബ ത്തിലെ ആളുകളെ സ്‌പെഷൽ ദർശനത്തിന് ശ്രമിക്കാതെ ജീവനക്കാരുടെ പ്രതി നിധി മനോജ് മാതൃക കാണിച്ചു . ദേവസ്വത്തിന്റെ പുതിയ തീരുമാനം സി എൽ ആർ ജീവനക്കാരെ വലച്ചു പല സി എൽ ആർ ജീവനക്കാരുടെയും ഒരു വരുമാന മാർഗമായിരുന്നു തൊഴാനുള്ള കൂപ്പൺ വാങ്ങി നൽകൽ

Second Paragraph (saravana bhavan

അതെ സമയം നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 20,12,730 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു തുലാഭാരം വഴിപാട് നടത്തിയ വകയിൽ 24,29,905രൂപയും ലഭിച്ചു 800 കുരുന്നുകൾക്കാണ് കണ്ണന് മുന്നിൽ ചോറൂൺ നൽകിയത് . 6,49,382 രൂപയുടെ പാൽ പായസവും ,2,11,770 നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു . 14,10,100 രൂപയുടെ സ്വർണ ലോക്കറ്റ് ആണ് വിറ്റത് ,ഇന്നലെ ഉച്ചക്ക് ശേഷം നടത്തിയ വിൽപനയുടെ പണം അടക്കമാണ് 14 ലക്ഷത്തിന് മുകളിൽ എത്തിയത് . ഭണ്ഡാര ഇതര വരുമാനമായി ഞായറഴ്ച 75,34,721 രൂപയാണ് ഭഗവാന്റെ ഖജനാവിലേക്ക് എത്തിയത് .