ക്ഷേത്രത്തിൽ നിന്നും “എലിയുടെ കടിയേറ്റ” സംഭവം ,ഹൈക്കോടതി സ്വമേധയ കേസ് എടുത്തത് മലയാളം ഡെയിലി നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ
ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയ മൂന്നു പേരെ ഏലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത് മലയാളം ഡെയിലി കൊടുത്ത വാർത്തയുടെ അടിസ്ഥാനത്തിൽ . കഴിഞ്ഞ ശനി യാഴ്ച രാത്രിയാണ് ക്ഷേത്രത്തിനകത്ത് ദർശനത്തിനായി വരി നിൽക്കുകയായിരുന്നു മൂന്ന് പേർക്ക് എലിയുടെ കടിയേറ്റത് , ശനിയാഴ്ച രാത്രി തന്നെ മലയാളം ഡെയിലി സംഭവം വർത്തയാക്കിയിരുന്നു . വാർത്ത ശ്ര ദ്ധയിൽ പെട്ട ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത് ദേവസ്വത്തിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു .
കടിയേറ്റതി ന് ശേഷം ക്ഷേത്രം ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് മോശം പെരുമാറ്റമായിരുന്നു എന്ന്പാലക്കാട് കോങ്ങാട് രാജേഷിന്റെ മകൻ ആരവ് (11) എന്ന കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു .അമ്മ ശിൽപ , രാജേഷിന്റെ മാതാപിതാക്കൾ ആയ ചന്ദ്രശേഖരൻ , ഓമന എന്നിവരോടൊപ്പമാണ് പതിനൊന്നു കാരൻ തൊഴാൻ എത്തിയത് ഭഗവൽ ദർശനത്തിനായി വരിയിൽ നിൽക്കുമ്പോൾ ആണ് ആണ് ഏലി കാലിൽ കടിച്ചത് , കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് രക്തം ശക്തിയിൽ പുറത്തേക്ക് ചാടി , രക്തം നിലത്ത് വീണാൽ അശുദ്ധി ആകു മെന്ന താണ് ജീവനക്കാരെ രോഷാകുലരാക്കിയതിന് കാരണം. കുട്ടി എലിയുടെ വായിൽ കാൽ കൊണ്ട് വെച്ച് കൊടുത്തത് കൊണ്ടാണ് കടിയേറ്റത് എന്ന മനോഭാവ മായിരുന്നു വത്രെ ജീവനക്കാർക്ക് ,
കടിയേറ്റ ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയി കുത്തി വെപ്പ് എടുത്തു , നാട്ടിൽ പോയ ശേഷം കോങ്ങാട് നിന്ന് ബുധനാഴ്ച രണ്ടാമത്തെ ഡോസും കുത്തി വെപ്പ് നൽകി . മൂന്നാമത്തെ ഡോസ് 12 നും , നാലാമത്തെ ഡോസ് കുത്തി വെപ്പ് രണ്ടാഴ്ച്ച കഴിഞ്ഞും എടുക്കണ മെന്നാണ് ഡോക്റ്റർ നിർദേശിച്ചിട്ടുള്ളത് എന്ന് ഒറ്റപ്പാലം ജയിലിൽ ഉദ്യോഗസ്ഥനായ രാജേഷ് പറഞ്ഞു , ആരവിന് പുറമെ കോഴിക്കോട് സ്വദേശി ഷാജി 46 ,ചെന്നൈ സദേശിനി ഗായത്രി 56 എന്നിവർക്കും ആണ് ശനിയാഴ്ച എലിയുടെ കടിയേറ്റത്
ഇത് രണ്ടാം തവണയാണ് മലയാളം ഡെയിലി കൊടുത്ത വാർത്ത അടിസ്ഥാനമാക്കി ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുന്നത് മാസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിലെ തുലാഭാരം നടത്തിപ്പുകാർ തട്ടിൽ പണം ഈടാക്കുന്നതിന് കുറിച്ച് നൽകിയ വാർത്ത കണ്ട് ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത് വിധി പറഞ്ഞിരുന്നു. ഹൈക്കോടതി പറഞ്ഞ പല കാര്യങ്ങളും നടപ്പാക്കാൻ ദേവസ്വം ഇത് വരെ തയ്യാറായിട്ടില്ല