പാരസ്പര്യത്തിന്റെ സന്ദേശവാഹകനായിരുന്നു സുകുമാർ കക്കാട് : പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം :മനുഷ്യസ്നേഹത്തിന്റെ മന്ത്രങ്ങൾ പ്രചരിപ്പിച്ച കവിയായിരുന്നു സുകുമാർ കാക്കാടെന്നും, വർത്തമാന ഇന്ത്യനവസ്ഥയിൽ മാഷിനെ ഓർക്കുന്നത് പോലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പറഞ്ഞു. സുകുമാർ കാക്കാടിന്റെ ഒന്നാം ചരമ വാർഷികദിനത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘാടക സമിതി ചെയർമാൻ ഡോ :കെ പി മോഹനൻ അധ്യക്ഷത വഹിച്ചു.കഥാകൃത്ത് പി സുരേന്ദ്രൻ സ്മാരക പ്രഭാഷണം നടത്തി.സുനിൽ കക്കാട് സമാഹരിച്ച “സുകുമാർ കക്കാട് കവിതയും ജീവിതവും”പ്രകാശനം പ്രവാസി എഴുത്തുകാരി ടെസ്സി റോണിക്ക് കോപ്പി നൽകിക്കൊണ്ട് സാഹിത്യകാരൻ പി കെ പാറക്കടവ് നിർവഹിച്ചു.യുവ എഴുത്തുകാരൻ കെ എം ശാഫിയെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ പി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എൻ ഹംസ, എ കെ മുസ്തഫ തിരൂരങ്ങാടി, സി ബാലൻ മാസ്റ്റർ, സി അനൂബ്,സി തുളസീധരൻ പിള്ള, തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു. സംഘാടക സമിതി കൺവീനർ കെ എം ശാഫി സ്വാഗതവും, സത്താർ കുറ്റൂർ നന്ദിയും പറഞ്ഞു..