
സുഭാഷിന്റെ ആത്മഹത്യ , യു ഡി എഫ് കൗൺസിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി

ഗുരുവായൂർ : സഖാവ് സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സുഭാഷിന്റെ അവസാന മൊഴിയുടെ അടിസ്ഥാനത്തിൽ സുഭാഷ് മരിക്കാനിടയായ വെളിപ്പെടുത്തലിൽ ഉൾപ്പെട്ട സ്ഥിരം സമിതി അധ്യക്ഷൻ എ എസ് മനോജിനെ കൗൺസിലിൽ നിന്നും പുറത്താക്കാൻ ചെയർമാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് അംഗങ്ങൾ കൗൺസിലിൽ പ്രതിഷേധിച്ചു .പാവപ്പെട്ട ഒരു കുടുംബനാഥനെ ആത്മഹത്യയിലേക്ക് തള്ളി വിട്ട എ എസ് മനോജിനോടൊപ്പം കൗൺസിലിൽ ഇരിക്കാൻ തങ്ങൾ തയ്യാറല്ല എന്ന് പറഞ്ഞു കൊണ്ട് യു ഡി എഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി.

മനോജ് അ ടക്കമുളള മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന്പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ആവശ്യപ്പെട്ടു . കെ പി എ റഷീദ്, ബി വി ജോയ് , കെ എം മെഹറൂഫ്, സി എസ് സൂരജ് , വി കെ സുജിത് , ഷെഫീന , ജീഷ്മ സുജിത് , അജിത അജിത്, ഷിൽവ ജോഷി എന്നിവർ സംസാരിച്ചു .തന്റെ കുടുംബം തകർത്തത് സി പി എം നേതാവ് എ എസ് മനോജ് ആണെന്ന്പറഞ്ഞ് ലൈവ് ഇട്ട ശേഷമാണ് കഴിഞ്ഞ ദിവസം സുബാഷ് ആത്മഹത്യചെയ്തത്.
