Header 1 vadesheri (working)

ചാവക്കാട് ഉപ ജില്ലാ കലോത്സവം , ബ്രോഷർ പ്രകാശനം ചെയ്തു

Above Post Pazhidam (working)

ചാവക്കാട്. മമ്മിയൂര്‍ ലിറ്റില്‍ഫ്ലവര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തിങ്കളാഴ്ചയാരംഭിക്കുന്ന ചാവക്കാട് സബ്ബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്‍ കെ അക്ബര്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.7,8,9,10 തിയ്യിതികളില്‍ സര്‍​ഗ്​ഗതാളം,മൈലാഞ്ചിമൊഞ്ച്,സരി​ഗമ,സാഹിതി,ഇശല്‍,മേളം,സരസം എന്നീ പേരുകളിലുള്ള ഏഴ് പ്രധാന വേദികളിലും 11 മറ്റുവേദികളിലുമായി നടക്കുന്ന കലോത്സവം നവംബര്‍7,തിങ്കള്‍ രാവിലെ 9ന് ചാവക്കാട് വിദ്യഭ്യാസ ഓഫീസര്‍ ടി ബി രത്നകുമാരി പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന്റെ ഭാ​ഗമായുള്ള ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകും.

First Paragraph Rugmini Regency (working)

വൈകീട്ട് നാലിന് മമ്മിയൂര്‍ ജം​ഗഷനില്‍നിന്നും വാദ്യഘോഷങ്ങളുടേയും നാടന്‍ കലാരൂപങ്ങളുടേയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സര്‍ക്കാര്‍ ​ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് കലോത്സവം ഉദ്ഘാടനം ചെയ്യും.എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനാകും.നവംമ്പര്‍ പത്ത് വ്യാഴാഴ്ച കലോത്സവം സമാപിക്കും.വൈകീട്ട് നാലിന് ചേരുന്ന സമാപനസമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.എം എല്‍ എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എം പി മുഖ്യതിഥിയാകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.കലോത്സവത്തിന്റെ ബ്രോഷര്‍ എം എൽ എ പ്രകാശനം ചെയ്തു മീഡിയ സെന്റററും പ്രവര്‍ത്തനമരംഭിച്ചു.

Second Paragraph  Amabdi Hadicrafts (working)

മേളയില്‍ നാല് ദിവസങ്ങളിലായി അയ്യായിരത്തോളം വിദ്യര്‍ത്ഥികള്‍ പങ്കാളികളാകും.പങ്കെടുക്കുന്ന മുഴുവന്‍ വിദ്യര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം നല്‍കുമെന്നും സംഘാടകസര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ എം എല്‍ എയെ കൂടാതെ ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്ന രണദിവേ, ഷാഹിന സലീം, എ ഇ ഒ ടി ബി രത്ന കുമാരി,കൺവീനർ റോസ്ന ജേക്കബ്,പ്രചരണ കമ്മിറ്റി കണ്‍വീനര്‍ റോസിലിന്റ് മാത്യു എന്നിവരും പങ്കെടുത്തു