ഇലക്ഷൻ സ്ട്രോങ് റൂമുകൾ സന്ദർശിച്ച് ജില്ലാ കലക്ടർ

ചാവക്കാട് : ഇലക്ഷൻ സ്ട്രോങ് റൂമുകൾ സന്ദർശിച്ച് ജില്ലാ കലക്ടർ. ചാവക്കാട്താലൂക്കിലെ വോട്ടിംഗ് സാമഗ്രികൾ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ ചാവക്കാട്, മണലൂർ മണ്ഡലത്തിന്റെ സൂക്ഷിപ്പ് കേന്ദ്രമായ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളും വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ് മുറികൾ കലക്ടർ സന്ദർശിച്ചു.

. ഗുരുവായൂർ മണ്ഡലത്തിൽ 189 പോളിംഗ് ബൂത്തുകളും മണലൂരിൽ 190 ബൂത്തുകളുമാണ് ഉള്ളത്. വോട്ടർമാരുടെ അംഗസംഖ്യ 1000 ത്തിൽ കൂടുതലായാൽ പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടാൻ നിർദേശിച്ചു. , ചാവക്കാട് തഹസിൽദാർ വി വി രാധാകൃഷ്ണൻ മറ്റു ഉദ്യോഗസ്ഥർ എന്നിവർ കളക്ടറെ അനുഗമിച്ചു