Post Header (woking) vadesheri

സ്ത്രീയുടെ നഗ്നവീഡിയോ അശ്ലീല വെബ്സൈറ്റുകളിൽ ,യുവാവ് അറസ്റ്റിൽ.

Above Post Pazhidam (working)

തൃശൂർ : സൌഹൃദം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും വാട്സ്ആപ്പ് വീഡിയോ കോളിങ്ങ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും, ചിത്രങ്ങൾ അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂർ സിറ്റി സൈബർ ക്രൈം വിഭാഗം അറസ്റ്റുചെയ്തു. തൃപ്രയാർ പൈന്നൂർ കൊളത്തേക്കാട്ട് കിരൺ കൃഷ്ണ (26)യാണ് പിടിയിലായത്.

Ambiswami restaurant

സൌഹൃദത്തിലായ സ്ത്രീയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയ പ്രതി, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പലർക്കും കൈമാറിയതായും, അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നു എന്നുകാട്ടി സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണമാരംഭിച്ചതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോകുകയും, ചെന്നൈ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയുമായിരുന്നു.

Second Paragraph  Rugmini (working)

ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കിയ പോലീസ് സംഘം വയനാട് തൊള്ളായിരംകണ്ടി എന്ന സ്ഥലത്തുനിന്നുമാണ് അറസ്റ്റ്ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ, സമൂഹ മാധ്യമ എക്കൌണ്ടുകൾ എന്നിവ പോലീസ് കണ്ടെത്തി സീൽ ചെയ്തിട്ടുണ്ട്. പല പേരുകളിലായി വിവിധ സമൂഹ മാധ്യമ എക്കൌണ്ടുകൾ ഇയാൾ കൈകാര്യം ചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു.

Third paragraph