Post Header (woking) vadesheri

സ്ത്രീധനപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു,ഭര്‍ത്താവ് അറസ്റ്റില്‍

Above Post Pazhidam (working)

കൊടുങ്ങല്ലൂര്‍ : പെരിഞ്ഞനത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിൻ്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. ആഗസ്ത് ഒന്നിനാണ് മൂന്ന്പീടികയിലെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് അഫ്സാന മരിച്ചത്.

Ambiswami restaurant

സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കയ്പമംഗലം പോലീസ് ഭര്‍ത്താവ് അമലിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അമലിനെ റിമാന്‍റ് ചെയ്തു. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കൊടുങ്ങല്ലൂര്‍
കരൂപടന്ന സ്വദേശിയായ അഫ്സാന പീഡനത്തെ തുടർന്ന് മുൻപ് സ്വന്തം വീട്ടിലേക്ക് പോയിരുന്നെങ്കിലും വീട്ടുകാരും ബന്ധുക്കളും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പ് ആക്കിയിരുന്നു. പിന്നീടും പീഡനം തുടർന്നതോടെ ആണ് ആത്മഹത്യ.

Second Paragraph  Rugmini (working)