
ബി ജെ പി അംഗങ്ങൾ വിട്ടു നിന്നു, സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാറ്റി വെച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭാ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനായുള്ള കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർമാർ പങ്കെടുക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചില്ല.

46 പേരുള്ള കൗൺസിലിൽ യോഗത്തിൽ രണ്ട് ബിജെപി അംഗങ്ങളാണ് ഉള്ളത്. ഇവർ രണ്ടുപേരും യോഗത്തിൽ എത്തിയിരുന്നില്ല. പങ്കെടുക്കാത്ത ബിജെപി അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് വ്യാഴാഴ്ച കൗൺസിൽ യോഗം വീണ്ടും ചേരുമെന്ന് ഭരണാധികാരി എൻ വിജയകുമാർ കൗൺസിൽ യോഗത്തിൽ അറിയിച്ചു.
വീണ്ടും ചേരുന്ന യോഗത്തിൽ ഹാജരാക്കാത്തവരുടെ അസാന്നിധ്യത്തിൽ തന്നെ കമ്മറ്റിയുടെ ഭാഗമാക്കി സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

