Header 1 vadesheri (working)

സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങൾ തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങൾ തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷം പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു. ശനിയാഴ്ച രാവിലെ 6.15ന് ദിവ്യബലി, അമ്പ്, വള വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ച് വക്കല്‍ എന്നിവ നടക്കും. രാത്രി പത്തിന് വള എഴുന്നള്ളിപ്പ് സമാപനവും മെഗാ ബാന്‍ഡ് മേളവും. ഞായറാഴ്ച രാവിലെ 10.30ന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ മുഖ്യകാര്‍മികനാവും. അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ സന്ദേശം നല്‍കും. വൈകീട്ട് നാലിന് ഫാ. ജിന്‍സന്‍ ചിരിയങ്കണ്ടത്തിൻറെ കാര്‍മികത്വത്തിലുള്ള ദിവ്യബലി, പ്രദക്ഷിണം. വൈകീട്ട് ഏഴിന് ഗാനമേള. തിങ്കളാഴ്ച രാവിലെ 6.30ന് ഫാ. സെബി ചിറ്റിലപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ റാസ കുര്‍ബാന

First Paragraph Rugmini Regency (working)