Post Header (woking) vadesheri

എസ് എസ് എഫ് തൃശൂർ ജില്ലാ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം നടത്തി

Above Post Pazhidam (working)

വടക്കേകാട് : എസ് എസ് എഫ് തൃശൂർ ജില്ല ഇരുപത്തിയൊമ്പതാമത് എഡിഷൻ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം കേരള സ്റ്റേറ്റ് ന്യൂന പക്ഷ വിഭാഗം സമിതി അംഗം അഡ്വക്കേറ്റ് മുഹമ്മദ്‌ ഫൈസൽ നിർവഹിച്ചു. സ്വാഗത സംഘം ഫിനാൻസ് കൺവീനർ കുഞ്ഞി മുഹമ്മദ്‌ ഹാജി ഞമ്മനെങ്ങാടിന്റ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദാലി കൗകാനപ്പെട്ടി ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

എസ് എസ് എഫ് തൃശൂർ ജില്ല സെക്രട്ടറി ത്വാഹിർ ചേറ്റുവ ,.സ്വാദിഖലി ഫാളിലി, അൻവർ വടക്കേകാട്, മാമു ഞമ്മനെങ്ങാട്, കരീം മുസ്‌ലിയാർ കൊച്ചന്നൂർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ മുഹമ്മദാലി വടുതല സ്വാഗതവും ഫാസിൽ അഞ്ഞൂർ നന്ദിയും പറഞ്ഞു.
തൃശൂർ ജില്ലാ സാഹിത്യോത്സവ് ആഗസ്ത് 13,14,15 തിയ്യതികളിൽ വടുതല- വട്ടംപാടത്ത് വെച്ച് നടക്കും.

Second Paragraph  Rugmini (working)