Header 1 vadesheri (working)

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവം സമാപിച്ചു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശൂർ: മൂന്നു ദിവസം നീണ്ടു നിന്ന ഇരുപത്തിയെട്ടാമത്‌ തൃശൂർ ജില്ലാ സാഹിത്യോത്സവം സമാപിച്ചു.തൃശൂരിൽ നടന്ന സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ ഉദ്ഘടാനം ചെയ്തു.

എസ് വൈ എസ് തൃശൂർ ജില്ലാ ദുബായ് കമ്മറ്റി പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ ഫല പ്രഖ്യാപനം നടത്തി.ഒൻപത് ഡിവിഷനുകളിൽ നിന്ന് ആയിരത്തോളം പ്രതിഭകൾ പങ്കെടുത്ത മത്സര പരിപാടിയിൽ കുന്നംകുളം, ചാവക്കാട് വടക്കാഞ്ചേരി, ഡിവിഷനുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Second Paragraph  Amabdi Hadicrafts (working)

മുഹമ്മദ് അൽത്താഫ് കുന്നംകുളം സർഗ പ്രതിഭയും അബുദുൽ ഹാദി ചാവക്കാട് കലാ പ്രതിഭയും ആയി.
ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി ആദരിച്ചു.
എസ് എസ് എഫ് ജില്ല പ്രസിഡന്റ് താന്ന്യം ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു . എസ് വൈ എസ് ജില്ല പ്രസിഡണ്ട് അബ്ദുൽ റസാഖ് അസ്‌ഹരി, ജനറൽ സെക്രട്ടറി ഷമീർ എറിയാട്,എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ വഹാബ് സഅദി, അഡ്വ :ബദറുദ്ധീൻ, റാഫിദ് സഖാഫി എസ് ജെ എം ജില്ലാ സെക്രട്ടറി പി എസ് എം റഫീഖ്,എസ് വൈ എസ് തൃശൂർ ജില്ലാ ഷാർജ കമ്മറ്റി പ്രധിനിധി ഹാഫിള് നൗഷാദ് സഖാഫി ആർ എസ് സി സൗദി പ്രതിനിധി ഫഹദ് മഹ്‌ളറ എന്നിവർ സംസാരിച്ചു .

എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി ശനീബ് മുല്ലക്കര സ്വഗതവും സെക്രട്ടറി മുഹമ്മദ്‌ ഇയാസ് പഴുവിൽ നന്ദിയും പറഞ്ഞു.