എസ് എസ് എഫ് ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു.
ചാവക്കാട്: പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ എസ് എസ് എഫ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി നൂറുദ്ധീന്‍ സഖാഫി വാടാനപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന യോഗത്തിൽ ഡിവിഷന്‍ പ്രസിഡന്റ് അല്‍ത്താഫ് റഹ്മാന്‍ മുസ്ലിയാര്‍ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു
44 യൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംബന്ധിച്ചു. . ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് അര്‍ എ
എസ് വൈ എസ് സോൺ പ്രസിഡന്റ് അഷ്റഫ് സഖാഫി ,താഹിർ ചേറ്റുവ , ഹിഷാം വെന്മേനാട് എന്നിവർ സംസാരിച്ചു .
അൽത്താഫ് റഹ്മാൻ മുസ്ലിയാർ പ്രസിഡന്റായും ഹിഷാം വെന്മേനാട് ജ.സെക്രട്ടറിയായും മുഹമ്മദ് ഇസ്മാഈൽ സഖാഫി ഫി.സെക്രട്ടറിയായും തിരഞെടുത്തു.
സെക്രട്ടറിമാരായി ഇബ്രാഹിം ബാദുഷ സഖാഫി ചേറ്റുവ, നിഷാദ് മേച്ചേരിപ്പടി, സഹദ് എളവള്ളി, ഫാസിൽ തങ്ങൾ, ഇർഫാൻ കൂളി, അഹ്ദലി ഇരട്ടപ്പുഴ, ഷബീബ് കറുകമാട്, മുഫീദ് പെരുവല്ലൂർ എന്നിവരെ തിരഞ്ഞെടുത്തു.