Header 1 vadesheri (working)

ഗുരുവായൂർ ശ്രീമാനവേദ സുവർണ്ണ മുദ്രാ പുരസ്കാര സമർപ്പണം 16 ന്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം കൃഷ്ണ ഗീതി ദിനം നവംബർ 16 ബുധനാഴ്ച ആഘോഷിക്കും. ശ്രീമാനവേദ സമാധിയിൽ പ്രഭാതഭേരിയോടെയാണ് യാകുംചടങ്ങുകൾ തുടങ്ങുക. തുടർന്ന് രാവിലെ 10 മണിക്ക് ശ്രീവൽസം അനക്സ് അതിഥിമന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ കൃഷ്ണഗീതി സെമിനാർ നടക്കും. കൃഷ്ണനാട്ടവും കൃഷ്ണ ഗീതിയും ആട്ട നാട്യങ്ങളുടെ സമന്വയം എന്ന വിഷയത്തിൽ ഡോ. പി.സി.മുരളീ മാധവൻ, ഡോ.സി.കെ.ജയന്തി, ഡോ .ഇ.പി. നാരായണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

First Paragraph Rugmini Regency (working)

വൈകുന്നേരം 6 മണിക്കാണ്സാം സ്കാരിക സമ്മേളനവും മാനവേദ സുവർണ്ണ മുദ്ര,വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാര സമർപ്പണവും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും.. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനായിരിക്കും.

Second Paragraph  Amabdi Hadicrafts (working)

സമ്മേളന ശേഷം കൃഷ്ണനാട്ടത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങൾ അവതരിപ്പിക്കും
ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമായ കൃഷ്ണ ഗീതി ഭഗവാന് ശ്രീമാനവേദകവി സമർപ്പിച്ച തുലാം 30-ാം തീയതി ദേവസ്വം കൃഷ്ണ ഗീതി ദിനമായി ആചരിച്ചു വരുന്നു